കാറിനുള്ളില്‍ കണ്ട ബര്‍ഗര്‍ കൈക്കലാക്കാന്‍ ശ്രമിക്കുന്ന കുട്ടിക്കുരങ്ങന്! എന്നിട്ടും ആശിച്ച ആ പാതി ബര്‍ഗര്‍ കുരങ്ങന് കൊടുക്കാത്തതിന്റെ കാരണമെന്തെന്നോ?
ഒരു കാറിനുള്ളില്‍ നിന്ന് ബര്‍ഗര്‍ കൈക്കലാക്കാന്‍ കുട്ടിക്കുരങ്ങന് നടത്തുന്ന ശ്രമമാണ് ഇപ്പോള്‍ വൈറലാകുന്നത്. ദക്ഷിണാഫ്രിക്കയിലെ ഇസിമങ്കലിസ്റ്റോ വെറ്റ് ലാന്‍ഡ് പാര്‍ക്കിലാണ് കുട്ടിക്കുരങ്ങന്റെ പെടാപ്പാട്.
പാര്‍ക്കിലെത്തിയ പീറ്റര്‍ കയോണിന്റെ കാറില്‍ ഇരുന്ന ബര്‍ഗറില്‍ കുട്ടിക്കുരങ്ങിന്റെ കണ്ണുടക്കിയതോടെയാണ് സാധനം എങ്ങനെ എങ്കിലും പൊക്കണമെന്ന് പുള്ളി ഉറപ്പിച്ചത്. പകുതി കഴിച്ചിട്ട് ഫോണ്‍ വന്നപ്പോളാണ് പീറ്റര്‍ കാറിന്റെ മുന്‍വശത്തെ ഗ്ലാസിനരികില് ബര്‍ഗര്‍ വെച്ചത്. ഗ്ലാസിനപ്പുറത്തിരിക്കുന്ന ബര്‍ഗര്‍ തട്ടിയെടുക്കാന്‍ മടുക്കാതെ ശ്രമം തുടര്‍ന്നുകൊണ്ടേയിരുന്നു.
പീറ്റര്‍ തന്നെയാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്. കക്ഷിയ്ക്ക് ഇടയ്ക്ക് നല്ല ദേഷ്യവും വരുന്നുണ്ടായിരുന്നു. ഇതിനിടയില്‍ വേറൊരു കുരങ്ങന് കൂടെ അവിടെ ബര്‍ഗറിനായി എത്തുന്നുണ്ട്. എന്നാല്‍ ആ കുരങ്ങനെ ഓടിച്ച് വീണ്ടും കുട്ടിക്കുരങ്ങന് ശ്രമം തുടര്‍ന്നു. എന്നാല്‍ പീറ്റര്‍ ബര്‍ഗര്‍ തിരിച്ചെടുത്തതോടെ കുരങ്ങന് ഭയന്ന് പിന്മാറുകയായിരുന്നു.
കുരങ്ങന് ബര്‍ഗര്‍ നല്‍കണമെന്ന് ആ'ഗ്രഹമുണ്ടായിരുന്നുവെങ്കിലും, പരിചയമില്ലാത്ത ഭക്ഷണം കഴിച്ച് എന്തെങ്കിലും അസുഖം കുരങ്ങന് സംഭവിക്കുമോ എന്ന ആശങ്ക കൊണ്ടാണ് അത് അവയ്ക്ക് നല്‍കാഞ്ഞതെന്നും പീറ്റര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
https://www.facebook.com/Malayalivartha