ബ്രസീലിലെ ഏറ്റവും വലിയ ധനികനായ താനെ ചിക്യുനോ കോടികള്‍ വിലകൊടുത്ത് വാങ്ങിയ തന്റെ കാര്‍ കുഴിച്ചുമൂടുന്നു!
കോടികള്‍ വിലമതിക്കുന്ന പുതിയ കാര്‍ കഴിച്ചുമൂടുന്നവരെ കുറിച്ച് കേട്ടിട്ടുണ്ടോ നിങ്ങള്‍. വട്ടാണോയെന്ന് ചിന്തിച്ചവരുപോലുമുണ്ടാകും. കാശ് കൊടുത്ത് വാങ്ങിയ സാധനം കുഴിച്ചുമൂടാനുള്ളതാണോയെന്ന് ചോദിക്കുന്നവരുമുണ്ടാകും. എന്നാല്‍ ഇത് യഥാര്‍ത്ഥത്തില്‍ അങ്ങനെ ഒരു സംഭവം നടന്നാലോ? കോടികള്‍ വിലമതിക്കുന്ന തന്റെ ബെന്‍ലി കാര്‍ കുഴിച്ചുമൂടുകയാണ് താനെന്ന് ബ്രസീലിലെ ഏറ്റവും വലിയ ധനികനായ താനെ ചിക്യുനോ സ്‌കാര്‍പ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു.
തന്റെ മരണാനന്തരജീവിതത്തില്‍ കാര്‍ ഓടിച്ചുനടക്കുന്നതിനുവേണ്ടിയായിരുന്നു ഇതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇതിനായി അദ്ദേഹം ഒരു വലിയ കുഴിയും തന്റെ ബംഗ്ലാവിനോട് ചേര്‍ന്ന് തയ്യാറാക്കിയിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതിനെതിരെ ആളുകള്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.
ഇത്രയും വിലയേറിയ കാര്‍ വെറുതെ കുഴിച്ചുമൂടാതെ വല്ലപുണ്യ പ്രവൃത്തിക്കും മറ്റുമായി സംഭാവനചെയ്തുകൂടെയെന്നും മറ്റും പലരും അഭിപ്രായം പറഞ്ഞു. അവസാനം കാറിന്റെ ശവസംസ്‌കാര ദിനമടുത്തു. കുഴിക്കുമുന്നില്‍ നിന്നുകൊണ്ട് താനെ ചിക്യുനോ നടത്തിയ വിടവാങ്ങല്‍ പ്രസംഗത്തില്‍ താന്‍ കാര്‍ കുഴിച്ചുമൂടുമെന്ന് പറഞ്ഞതിന്റെ സത്യാവസ്ഥ ളിപ്പെടുത്തി'ഇതെന്റെയൊരു നാടകമായിരുന്നു. അവയവദാനത്തിനായുള്ള ബോധവത്കരണം ആളുകള്‍ക്ക് നല്‍കുകയായിരുന്നു എന്റെ ലക്ഷ്യം', അദ്ദേഹം പറഞ്ഞു.
'ഞാന്‍ കോടികള്‍ വിലമതിക്കുന്ന കാര്‍ കുഴിച്ചുമൂടാനൊരുങ്ങിയപ്പോള്‍ ആളുകള്‍ പരിഹസിച്ചു, പക്ഷേ ഈ കാറിനേക്കാള്‍ വിലപിടിപ്പുള്ളതാണ് പലരും കുഴിച്ചുമൂടുന്നത്. അനേകം ജീവിതങ്ങള്‍ക്ക് പുതുവെളിച്ചമായേക്കാവുന്ന ഹൃദയം, കരള്‍, കണ്ണുകള്‍, വൃക്കകള്‍, ശ്വാസകോശങ്ങള്‍, ഇവയൊക്കെ വെറുതെ കുഴിച്ചുമൂടുകയാണ്, ആര്‍ക്കും ഉപകരിക്കാതെ.
നിരവധിപേര്‍ അവയവമാറ്റത്തിനായി കാത്തിരിക്കുന്നുണ്ട്. അതിനാല്‍ ഏറെ വിലമതിക്കുന്ന നിങ്ങളുടെ അവയവങ്ങള്‍ ആരും കുഴിച്ചുമൂടരുത്', അദ്ദേഹം പറഞ്ഞുനിര്‍ത്തി. ഇത്രയും നല്ല മനസിന്റെ ഉടമ യഥാര്‍ത്ഥത്തില്‍ അഭിനന്ദനം അര്‍ഹിക്കുന്നുവെന്നതില്‍ തര്‍ക്കമില്ല.
https://www.facebook.com/Malayalivartha