ടിപ്പു സുല്‍ത്താനെ അപമാനിച്ച് ഇട്ട വര്‍ഗീയപോസ്റ്റിനു ലഭിച്ച കിടിലന്‍ മറുപടി വൈറലാകുന്നു
ടിപ്പു സുല്‍ത്താനെതിരെ വലിയ പ്രചരണമാണ് സംഘപരിവാര്‍ നടത്തുന്നത്. ടിപ്പു സുല്‍ത്താന്‍ ഹിന്ദുവിരുദ്ധനാണെന്നും മതഭ്രാന്തനാണെന്നും തുടങ്ങി നീളുന്നു സംഘികളുടെ ആരോപണങ്ങള്‍. ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഒരു സംഘപരിവാര്‍ അനുകൂലി നടത്തിയ പോസ്റ്റിന് കിട്ടിയ മറുപടി ഇപ്പോള്‍ വൈറലായിരിക്കുകയാണ്.
ഫേസ്ബുക്കിലെ ഫ്രീ തിങ്കേഴ്‌സ് ഗ്രൂപ്പിലാണ് പോസ്റ്റ് വന്നത്. ടിപ്പു സുല്‍ത്താനെ നായയോട് ഉപമിച്ചു കൊണ്ടായിരുന്നു പോസ്റ്റ്. തനിക്ക് വീട്ടില്‍ ടിപ്പുവെന്ന പേരില്‍ ഒരു പട്ടിയുണ്ടെന്നും ഒരു പട്ടിയെ കൂടിവാങ്ങിയാല്‍ അതിനോട് സാമ്യമുള്ള പേര് നിര്‍ദ്ദേശിക്കാമോ എന്നുമായിരുന്നു ചോദ്യം.
എന്നാല്‍ ചോദ്യത്തിന് കുറിക്കുകൊള്ളുന്ന മറുപടിയാണ് ലഭിച്ചത്. പേര് നിര്‍ദ്ദേശിക്കാമെന്നും പട്ടിയുടെ സ്വഭാവ ഗുണങ്ങള്‍ കണക്കിലെടുത്താകണം പേരിടേണ്ടതെന്നും കമന്റില്‍ നിര്‍ദ്ദേശിക്കുന്നു. വിദേശികളെ(അപരിചിതര്‍) കണ്ടാല്‍ ഓടിച്ചു വിടുന്നതിനെ ടിപ്പുവെന്നും, കാലു നക്കുന്നതിനെ സവര്‍ക്കറെന്നും ഉടമയെ കടിക്കുന്നതിനെ ഗോഡ്‌സെയെന്നും, കൂടുതല്‍ സ്‌നേഹം കാണിക്കുന്നതിനെ ഗോള്‍വാള്‍ക്കറെന്നും പേരു വിളിക്കാമെന്നായിരുന്നു കമന്റ്. സംഘപരിവാര്‍ നേതാക്കളുടെ സ്വാതന്ത്ര്യ സമരത്തിലടക്കമുള്ള നിലപാടിനെയാണ് കമന്റില്‍ ഉദ്ദേശിച്ചതെന്ന് വ്യക്തം.
നേരത്തെ ടിപ്പുവിന്റേത് വീരമൃത്യു ആയിരുന്നു എന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞിരുന്നു. ബ്രിട്ടിഷുകാര്‍ക്കെതിരെ പോരാടിയ ടിപ്പു സുല്‍ത്താന്റേതു വീരചരമമായിരുന്നു. യുദ്ധത്തില്‍ മൈസുരു പീരങ്കികള്‍ ഉപയോഗിച്ച അദ്ദേഹം വികസനകാര്യത്തില്‍ മുമ്പേ നടന്നു. മൈസുരു റോക്കറ്റുകളുടെ സാങ്കേതികവിദ്യ പിന്നീട് യൂറോപ്യന്മാര്‍ സ്വീകരിച്ചിരുന്നുവെന്നുമാണ് രാഷ്ട്രപതി പറഞ്ഞത്. എന്നാല്‍ രാഷ്ട്രപതിയുടെ പ്രസ്താവനക്കെതിരെയും ബിജെപി നേതാക്കള്‍ രംഗത്തെത്തിയിരുന്നു.
https://www.facebook.com/Malayalivartha