തിരക്കുള്ള റെയില്‍വെ സ്റ്റേഷനില്‍ മിന്നല്‍ സന്ദര്‍ശനത്തിനെത്തിയ ഹേമമാലിനിയെ എതിരേറ്റത് കൊമ്പും കുലുക്കിയൊരു കാള!
ഉത്തര്‍പ്രദേശിലെ മഥുര റെയില്‍വെ സ്റ്റേഷനില്‍ മിന്നല്‍ പരിശോധനയ്ക്കെത്തിയ ബിജെപി എംപി ഹേമമാലിനിയെ സ്വീകരിച്ചത് കാള. ബുധനാഴ്ച ഹേമാ മാലിനിയും സംഘവും റെയില്‍വെ സ്റ്റേഷനില്‍ മിന്നല്‍ പരിശോധന നടത്തുമ്പോഴായിരുന്നു കാളയുടെ രംഗപ്രവേശം.
പ്ലാറ്റ്ഫോമിലൂടെ കൊമ്പും കുലുക്കിയെത്തിയ കാളയില്‍നിന്നും ഹേമയെ രക്ഷിക്കാന്‍ പോലീസുകാര്‍ സുരക്ഷാവലയം തീര്‍ത്തു. ഹേമയുടെ സംഘത്തിലെ ചിലര്‍ കാളയുടെ കൊമ്പില്പിടികൂടി പിന്തിരിപ്പിക്കാന് ശ്രമിച്ചെങ്കിലും നടന്നില്ല.
എംപിമാര്‍ അവരവരുടെ മണ്ഡലത്തിലെ റെയില്‍വെ സ്റ്റേഷനില്‍ പരിശോധന നടത്തുകയും അപര്യാപ്തതകള്‍ മനസിലാക്കി റിപ്പോര്‍ട്ട് ചെയ്യണമെന്നും റെയില്‍വെ മന്ത്രി പിയൂഷ് ഗോയല്‍ ആവശ്യപ്പെട്ടിരുന്നു.
മുംബൈ റെയില്വെസ്റ്റേഷന് ദുരന്തത്തിനു ശേഷമാണ് മന്ത്രി ഈ നിര്‍ദേശം പുറപ്പെടുവിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹേമ റെയില്‍വെ സ്റ്റേഷന് പരിശോധനയ്ക്കു ഇറങ്ങിത്തിരിച്ചത്.
https://www.facebook.com/Malayalivartha