ഗ്രില്ലില്‍ തല കുടുങ്ങിയ കുട്ടിയെ രക്ഷിക്കാന്‍ ഫയര്‍ഫോഴ്സ് പാടുപെടുമ്പോള്‍ പിതാവ് മൊബൈലില്‍ ചിത്രമെടുക്കയായിരുന്നു!
ബാല്‍ക്കണിയിലെ കമ്പികള്‍ക്കിടയില്‍ തലകുടുങ്ങിയ കുട്ടിയെ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ രക്ഷിക്കാന്‍ പാടുപെടുമ്പോള്‍ മൊബൈലില്‍ ചിത്രങ്ങള്‍ പകര്‍ത്തി ക്കൊണ്ടിരുന്ന പിതാവിനെ ട്രോളി സോഷ്യല്‍ മീഡിയ.
സംഭവം നടന്നത് ചൈനയിലെ ഫുജിയാന്‍ പ്രവിശ്യയിലാണ്. കളിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് നാലു വയസുകാരനായ ബാലന്റെ തല കന്പിയുടെ ഇടയില്‍ കുടുങ്ങിയത്. കുട്ടിയുടെ നിലവിളി കേട്ടെത്തിയ പിതാവ് ഫയര്‍ഫോഴ്സില്‍ വിവരമറിയിക്കുകയും ചെയ്തു.
പരിക്കുകളൊന്നും കൂടാതെ കുട്ടിയെ രക്ഷിക്കാന്‍ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ പരിശ്രമിച്ചുകൊണ്ടിരിക്കുന്പോള്‍ അലറിക്കരയുന്ന കുട്ടിയെ സമാധാനിപ്പിക്കുന്നതിനു പകരം കുട്ടിയുടെ സമീപമിരുന്ന് ഈ പിതാവ് മൊബൈലില്‍ കുട്ടി കിടക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോയും പകര്‍ത്തുകയായിരുന്നു.
തുടര്‍ന്ന് അര മണിക്കൂര്‍ നേരത്തെ പരിശ്രമത്തിനു ശേഷം രക്ഷാപ്രവര്‍ത്തകര്‍ കമ്പ മുറിച്ചു കുട്ടിയെ രക്ഷപെടുത്തിയതിനു ശേഷം മാത്രമാണ് പിതാവ് മൊബൈല്‍ ഫോണ്‍ നിലത്തു വെച്ചത്.
ചൈനയിലെ സമൂഹമാധ്യമായ വെയ്ബോയാണ് ഈ സംഭവം പുറത്തറിയിച്ചത്. ഇതേത്തുടര്ന്ന്െ ഇദ്ദേഹത്തെ വിമര്‍ശിച്ച് നിരവധിയാളുകള്‍ രംഗത്തെത്തുകയും ചെയ്തു.
https://www.facebook.com/Malayalivartha