തത്തയെ പിടിക്കാന്‍ ഇറങ്ങിത്തിരിച്ചതാ..: സംഗതി നൈസ് ആയിട്ട് ഒന്നു പാളി, ഇരയും പോയി, പിടിത്തവും വീണു!
കൂട്ടില്‍ കിടക്കുന്ന വളര്‍ത്തു തത്തയെ കണ്ട് വെള്ളം ഇറക്കിയാണ് പെരുമ്പാമ്പ് എത്തിയത്. കൂട്ടില്‍ കയറുന്നതിനിടെ സംഗതി നൈസ് ആയിട്ട് ഒന്നു പാളി. സിംഗപ്പൂരിലാണ് സംഭവം.
അഞ്ചടി നീളമുള്ള പെരുമ്പാമ്പ് ആണ് കുടുങ്ങിയത്. സിംഗപ്പൂരിലെ മെല്വിന് യാപിന് എന്നയാളുടെ വീട്ടിലാണ് പെരുമ്പാമ്പ് തത്തയെ പിടിക്കാനെത്തിയത്.
മെല്‍വിന്റെ ഭാര്യ ആണ് പാമ്പ് തത്തയെ ലക്ഷ്യം വെച്ച് കൂട്ടിലേയ്ക്ക് പായുന്നത് കണ്ടത്. ഇവര്‍ പേടിച്ച് അലറി വിളിച്ചതോടെ മെല്വിന് ഓടിയെത്തി പക്ഷിയെ കൂട്ടില്‍ നിന്ന് പുറത്തെടുക്കുകയായിരുന്നു.
നിക്കി എന്ന തത്ത പേടിച്ചരണ്ട് ശബ്ദം പോലും പോയ അവസ്ഥയിലായിരുന്നു. പക്ഷിയെ കൂട്ടില്‍ നിന്ന് എടുത്തതിനു ശേഷം കൂട്ടിനുള്ളില്‍ ഒരു പ്ലാസ്റ്റിക് കവര്‍ വെച്ചു. കൂട് ആണെന്ന് കരുതി പാമ്പ് നേരെ ചെന്ന് കവറിനുള്ളിലേയ്ക്ക് കയറി.
പിന്നീട് പാമ്പിന് ശ്വാസം മുട്ടാതിരിക്കാനായി ഫിഷ് ടാങ്കില്‍ അടച്ചു. ശേഷം വന്യജീവി വകുപ്പ് അധികൃതര്‍ എത്തി പാമ്പിനെ കൊണ്ടുപോകുകയായിരുന്നു.
https://www.facebook.com/Malayalivartha