പെരുമ്പാമ്പ് കാറിലുണ്ടെന്നറിഞ്ഞിട്ട് സ്‌കൂളില്‍ പോകുന്നതെങ്ങനെ...? വീഡിയോ കാണൂ...
ന്നത്തെ കൗമാരക്കാരില്‍ അതി രാവിലെ ഉണരുന്നവരുടെ എണ്ണം എത്രയുണ്ടാവും? അങ്ങനെ ഉണരുന്നവരുണ്ടെങ്കില്‍ പോലും എഴുന്നേറ്റാലുടനെ മൊബൈല്‍ ഫോണില്‍ കയറുകയായിരിക്കും ആദ്യ പരിപാടി. പിന്നെ നവമാധ്യമങ്ങളിലൂടെ ചാറ്റിംഗിന്റേയും സെല്‍ഫി എടുക്കലിന്റേയും പോസ്റ്റ് ചെയ്യലിന്റേയുമൊക്കെ തിരക്കായിരിക്കും!
എന്നാല്‍ ഓലി വാര്‍ഡ്രോപ് എന്ന 14-കാരന് ഇതൊന്നുമല്ല പണി. ഓസ്‌ട്രേലിയയിലെ ക്വിന്‍സ് ലാന്‍ഡിലെ സെവന്റീന്‍ സെവന്റയിലെ ഈ കൗമാരക്കാരന്‍ സ്‌കൂളില്‍ പോകുന്നതിനു മുമ്പു ചെയ്യുന്ന ജോലി എന്താണെന്നോ? ആരുടെയെങ്കിലും കാറിനുള്ളില്‍ പാമ്പ് കയറികൂടിയിട്ടുണ്ടെങ്കില്‍ അവിടെ എത്തി അതിനെ പുറത്തെടുത്ത് മാറ്റും.
അടുത്തിടെ ഓലി ഒരു ഭീമന്‍ പെരുമ്പാമ്പിനെ പുറത്തെടുക്കുന്നതിന്റെ വീഡിയോ അവന്റെ ഡാഡി നവമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. അതിന് നിരവധി ലൈക്കുകളും ഷെയറുകളുമാണ് ലഭിച്ചത്.
ഓലിയുടെ ശാരീരിക ക്ഷമത വെച്ചു നോക്കുമ്പോള്‍ ആ ഭീമന്‍ പെരുമ്പാമ്പിനെ കാറിനടിയില്‍ നിന്നും വലിച്ചെടുക്കുന്നതും അതിന്മേലുള്ള പിടി വിടാതെയും അത് ശരീരത്തില്‍ ചുറ്റിപ്പിണയുന്നത് തടഞ്ഞു കൊണ്ടും കാറിനടിയില്‍ നിന്നിറങ്ങുക എന്നത് അതീവ ശ്രമകരമായ കാര്യമായിരുന്നു. എങ്കിലും വളരെ നിസ്സാര കാര്യമെന്നു തോന്നിക്കും വിധം അവനതു ചെയ്തു തീര്‍ത്തു. പാമ്പിനെ ഒരു ചാക്കിനുള്ളിലേയ്ക്ക് ഇടുകയും ചെയ്തു.
ഒപ്പമുണ്ടായിരുന്ന അവന്റെ ഡാഡി വളരെ അഭിമാനത്തോടെയാണ് തന്റെ മകനെ കുറിച്ച് പറഞ്ഞിരിക്കുന്നത്. സ്‌കൂളില്‍ പോകുന്നതിന് മുമ്പ് പെരുമ്പാമ്പിനെ പിടിക്കുന്നത് എന്റെ മകനാണ്. അഞ്ചാം വയസ്സു മുതല്‍ അവന്‍ ഇത് ചെയ്തു തുടങ്ങിയതാണ് എന്നാണ് ഷാസാ എന്ന അവന്റെ അച്ഛന്‍ പറഞ്ഞിരിക്കുന്നത്.
https://www.facebook.com/Malayalivartha