ബ്രിട്ടീഷ് പെണ്‍കുട്ടിക്ക് ഫ്രഞ്ച് പ്രസിഡന്റ് പിറന്നാള്‍ സമ്മാനമായി നല്‍കിയത് കവിത
ബ്രിട്ടീഷ് വിദ്യാര്‍ഥിനിയുടെ ജന്മദിനത്തിന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മനാവുല്‍ മാക്രോണ്‍ കവിത സമ്മാനമായി നല്‍കി. സോഫി എന്ന പെണ്‍കുട്ടി ഈഫല്‍ ടവറിന്റെ മനോഹാരിതയെ വര്‍ണിച്ച് ഒരു കവിത കുറിച്ചിരുന്നു.
അതവള്‍ ഫ്രഞ്ച് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിലേക്ക് അയച്ചു കൊടുക്കുകയും ചെയ്തു. ഇതിനുള്ള മറുപടിയായാണ് സോഫിയുടെ 13-ാം ജന്മദിനത്തില്‍ കവിതാ രൂപത്തില്‍ ഇമ്മാനുവല്‍ മാക്രോണിന്റെ സമ്മാനം എത്തിയത്.
ഏപ്രിലില്‍ പാരീസിലേക്ക് കുടുംബത്തോടൊപ്പം യാത്ര നടത്തിയപ്പോഴാണ് സോഫി ഈഫല്‍ ടവറിനെ വര്‍ണിച്ച് കവിത എഴുതിയത്. ഈ കവിത പെണ്‍കുട്ടി പാരീസിലെ എല്‍സി കൊട്ടാരത്തില്‍ അയയ്ക്കുകയായിരുന്നു. ഇതിനോടുള്ള മാക്രോണിന്റെ പ്രതികരണമാണ് കവിതയെന്ന് ലണ്ടനിലെ ഫ്രഞ്ച് എംബസി അറിയിച്ചു.
'ഓണ്‍ എ ട്രിപ്പ് ടു പാരീസ് വണ്‍ ഡേ, ലിറ്റില്‍ സോഫി മെറ്റ് എ ഗ്രേറ്റ് ലേഡി ലൈറ്റിംഗ് അപ് ദ നൈറ്റ് സ്‌കൈ' എന്ന വരികളോടെയാണ് കവിത ആരംഭിക്കുന്നത്. പെണ്‍കുട്ടിയും ഈഫല്‍ ടവറും തമ്മിലുള്ള സംഭാഷണം ഭാവനാത്മകമായി അവതരിപ്പിച്ചിരിക്കുകയാണ് മാക്രോണ്‍. ഫ്രഞ്ച് ഭാഷയില്‍ എഴുതിയ കവിത ലണ്ടനിലെ ഫ്രഞ്ച് എംബസിയാണ് ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തത്.
സോഫി എന്ന പേര് അല്ലാതെ, പെണ്‍കുട്ടിയെ കുറിച്ചുള്ള മറ്റു വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.
https://www.facebook.com/Malayalivartha