കൂടപ്പിറപ്പുകളെ അമ്മ കൊന്നു; ബാക്കിയായ പുലിക്കുഞ്ഞിനെ പൊന്നുപോലെ നോക്കുന്നത് നായ!
മൃഗശാലയില്‍ ജനിച്ച പുള്ളിപ്പുലിക്കുഞ്ഞിന് മാതൃസ്‌നേഹം പകര്‍ന്നു നല്‍കുന്നു ഒരു നായ. റഷ്യയിലെ വാളാഡിവോസ്‌റ്റോക്കിവിലുള്ള സാഡ്‌ഗോറോഡ് മൃഗശാലയില്‍ ജനിച്ച ആഫ്രിക്കന്‍ പുള്ളിപ്പുലിയാണ് ഗോള്‍ഡന്‍ റിട്രീവര്‍ ഇനത്തില്‍പെട്ട ടെസി എന്ന നായയെ പോറ്റമ്മയാക്കിയത്.
ഈ പുള്ളിപ്പുലിക്കുഞ്ഞിനൊപ്പം മൂന്നു കുഞ്ഞുങ്ങള്‍ കൂടി ജനിച്ചിരുന്നു. എന്നാല്‍ അക്രമാസക്തയായ അമ്മപ്പുലി ഇവരെ കടിച്ചു കൊല്ലുകയാണുണ്ടായത്. അമ്മപ്പുലിയുടെ അടുക്കലേക്ക് കുട്ടിയെ വിടാന്‍ സാധിക്കാത്തതിനാല്‍ കുഞ്ഞിന് കുപ്പിപ്പാലാണ് നല്‍കിയിരുന്നത്.
എന്നാല്‍ കുഞ്ഞിന്റെ ആരോഗ്യത്തിന് മുലപ്പാല്‍ തന്നെ അനിവാര്യമായതിനാല്‍ കുഞ്ഞിനെ അമ്മയുടെ അടുക്കലേക്ക് അയക്കാതെ മാതൃസ്‌നേഹം നല്‍കാന്‍ സാധിക്കുന്ന മറ്റൊരു മൃഗത്തെ അന്വേഷിക്കാന്‍ മൃഗശാല അധികൃതര്‍ തീരുമാനിക്കുകയായിരുന്നു.
ഇതിനായുള്ള തിരച്ചിലിനൊടുവിലാണ് ടെസിയെന്നു പേരിട്ടിരിക്കുന്ന നായയെ പുലിയുടെ സംരക്ഷണത്തിനായി തെരഞ്ഞെടുത്തത്. ടെസി ഏറ്റെടുത്ത ഉത്തരവാദിത്വം പൂര്‍ണ സന്തോഷത്തോടെ ചെയ്തുവരികയുമാണ്.
https://www.facebook.com/Malayalivartha