ബോട്ട് മറിഞ്ഞ് കടലില്‍ മുങ്ങിത്താഴാന്‍ തുടങ്ങിയ ആള്‍ക്ക് രക്ഷകനായത് പതിമൂന്നുകാരന്‍!
കടല്‍ക്ഷോഭത്തില്‍ മുങ്ങിയ ബോട്ടില്‍ മരണത്തെ മുഖാമുഖം കണ്ടയാളെ പതിമൂന്നുകാരന്‍ സാഹസികമായി രക്ഷപ്പെടുത്തുന്ന വീഡിയോ വൈറലാകുന്നു. ഫ്‌ളോറിഡയിലെ ജുപ്പിറ്റര്‍ കടലിലാണ് നടുക്കുന്ന സംഭവം അരങ്ങേറിയത്.
അലയടിച്ചുയരുന്ന തിരമാലയില്‍പ്പെട്ട് മൂക്കുംകുത്തി ബോട്ട് മറിയുകയായിരുന്നു. വെള്ളത്തിലേക്ക് വീണ ഇദ്ദേഹം കുറേസമയം നീന്തിനിന്നു. ഈ സമയം സര്‍ഫിംഗ് നടത്തുകയായിരുന്ന സാം റസ്‌കിന്‍ എന്ന ബാലന്‍ അദ്ദേഹത്തിന്റെ രക്ഷകനായി എത്തുകയായിരുന്നു.
തുടര്‍ന്ന് സാമിന്റെ സര്‍ഫിംഗ് ബോര്‍ഡില്‍ കിടന്നാണ് അദ്ദേഹം കരയിലെത്തിയത്. അദ്ദേഹം കരയിലെത്തുന്നതുവരെ സാം ഒപ്പം നീന്തി.
ഡ്രോണ്‍ ഉപയോഗിച്ച് പകര്‍ത്തിയ ദൃശ്യങ്ങളിലാണ് അപകടവും രക്ഷാപ്രവര്‍ത്തനവും വ്യക്തമായി പതിഞ്ഞത്. സോഷ്യല്‍ മീഡിയായില്‍ പങ്കുവച്ച വീഡിയോ ലക്ഷക്കണക്കിനാളുകള്‍ കണ്ടുകഴിഞ്ഞു.
എന്നാല്‍, സാമിന് ഇതൊന്നും പുത്തരിയല്ലെന്നാണ് പിതാവ് റയാന്‍ പറയുന്നത്. ഈ സാഹസികത അവന്റെ സ്വഭാവത്തില്‍ അലിഞ്ഞുചേര്‍ന്നതണെന്നാണ് റയാന്റെ അഭിപ്രായം.
https://www.facebook.com/Malayalivartha