കൂടപ്പിറപ്പിനെ മരണത്തിന് വിട്ടു കൊടുക്കാന്‍ സമ്മതിക്കാതെ അവര്‍ വാശിയേടെ അമ്മയുടെ ഉദരത്തില്‍ ഇറുകെ പുണര്‍ന്ന് കിടന്നു: ശാസ്ത്രത്തെ തോല്‍പിച്ച സ്‌നേഹം!
തന്റെ ഉദരത്തില്‍ വളരുന്നത് ഇരട്ടക്കുട്ടികളാണ് എന്ന് അറിഞ്ഞ് ആ അമ്മ ഏറെ സന്തോഷിച്ചു. എന്നാല്‍ ആ സന്തോഷത്തിന് അധികം ആയുസ് ഉണ്ടായിരുന്നില്ല. വൈകാതെ ആ മാതാപിതാക്കള്‍ ഒരു സത്യം തിരിച്ചറിഞ്ഞു. തങ്ങളെുടെ മക്കള്‍ ജീവനോടെ ജനിച്ചാല്‍ അത് അത്ഭുതമായിരിക്കും, കാരണം ഒരു അമ്‌നിയോട്ടിക്ക് സഞ്ചിയിലായിരുന്നു ഇരുവരുടെയും വളര്‍ച്ച. ഏതെങ്കിലും ഒരു ഘട്ടത്തില്‍ ഒരു കുഞ്ഞിന്റെ പൊക്കിള്‍ കൊടി മറ്റേ കുഞ്ഞിന്റെ കഴുത്തില്‍ കുരുങ്ങി ജീവന്‍ നഷ്ടമായേക്കാം. അല്ലെങ്കില്‍ അമ്‌നിയോട്ടിക്ക് സഞ്ചിയില്‍ കിടന്നു വളര്‍ച്ച പൂര്‍ത്തിയാകാതെ ഇരുവരും മരണപ്പെട്ടേക്കാം.
ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ കുഞ്ഞുങ്ങള്‍ ജീവനോടെ ജനിക്കുക എന്നത് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണ്. മോമോ ട്വിന്‍സ് എന്ന ഈ അവസ്ഥ വൈദ്യ ശാസ്ത്രത്തില്‍ അപൂര്‍വങ്ങളില്‍ അപൂര്‍വ്വമാണ്. തന്റെ കുഞ്ഞിന് ജീവന്‍ നഷ്ടമായി എന്ന് ഡോക്ടര്‍മാര്‍ പറയരൂതെ എന്ന് ആ അമ്മ ഓരോ നിമിഷവും നെഞ്ചുരുകി പ്രാര്‍ത്ഥിച്ചു. ഭ്രൂണത്തിന്റെ വളര്‍ച്ച പരിശോധിക്കുന്നതിനിടയില്‍ ആദ്യമായി ഡോക്ടര്‍ ആ അത്ഭുതം കണ്ടു. കൂടപ്പിറപ്പിനെ തനിയെ മരണത്തിനു വിട്ടുകൊടുക്കില്ല എന്ന വാശിയോടെ ആ ഇരട്ടകുഞ്ഞുങ്ങള്‍ പരസ്പരം ഇറുകെ പുണര്‍ന്ന് അമ്‌നോട്ടിക് ദ്രവത്തില്‍ കിടക്കുന്നത്.
പൊക്കിള്‍കൊടി ഒരാളുടെ കഴുത്തില്‍ ചുറ്റിയിരുന്നു എങ്കിലും കുഞ്ഞുങ്ങള്‍ അത്രയും ഇറുകെ പുണര്‍ന്നു കിടന്നിരുന്നതിനാല്‍ ഇരുവര്‍ക്കും അപകടം ഒന്നും ഉണ്ടായില്ല. സ്വന്തം കൂടപ്പിറപ്പിനെ മരണത്തിനു വിട്ടുകൊടുക്കാന്‍ സമ്മതിക്കാതെ അത്രമേല്‍ ചേര്‍ത്തു പിടിച്ചുകൊണ്ട് അവര്‍ ജനിച്ചു വീണപ്പോള്‍ ഡോക്ടര്‍മാര്‍ പോലും അമ്പരന്നു. ഇരട്ട ആണ്‍കുട്ടികളില്‍ റെയ്ബാനായിരുന്നു ആദ്യം പിറന്നത്. നിമിഷങ്ങളുടെ ഇടവേളയ്ക്കു ശേഷം തിയോയും പിറന്നു. ഇപ്പോള്‍ 22 മാസം പ്രായമായി ഇവര്‍ക്ക്. ഗര്‍ഭപാത്രത്തില്‍ കിടന്ന അതേ ഒരുമയാണ് ഇരുവര്‍ക്കും ഇപ്പോഴും എന്ന് മാതാപിതാക്കള്‍ പറയുന്നു.
https://www.facebook.com/Malayalivartha