ഭീമന്‍ സ്രാവിന്റെ ക്യാമറ പ്രണയം വൈറലാകുന്നു!
കടലിന്നടയില്‍ സ്ഥാപിച്ച നിരീക്ഷണ ക്യാമറയുമായി കുട്ടിക്കരണം മറിയുന്ന ഭീമന്‍ സ്രാവാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നത്.
കടലിന്നടിയില്‍ സ്ഥാപിച്ച ക്യാമറ കണ്ടതോടെ കൗതുകം കൂടി ക്യാമറയെ വിടാതെ തട്ടിമുട്ടി കളിക്കുകയായിരുന്നു സ്രാവ്. പലതവണ ക്യാമറ വായിലാക്കാനും ശ്രമം നടത്തുന്നുണ്ട്.
ന്യൂസിലന്‍ഡിലെ മസ്സെയ് സര്‍വകലാശാല ഗവേഷകര്‍ സമുദ്ര ഗവേഷണത്തിനായി സ്ഥാപിച്ച ക്യാമറയോട് ആയിരുന്നു സ്രാവിന്റെ കുട്ടിക്കളി. 1000 അടിയോളം ആഴത്തില്‍ സ്ഥാപിച്ച ക്യാമറയിലാണ് സ്രാവിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിരിക്കുന്നത്.
https://www.facebook.com/Malayalivartha