കടലില്‍ നിന്നും കൂട്ടത്തോടെ നീരാളികള്‍ കരയിലെത്തി; അപൂര്‍വ പ്രതിഭാസത്തില്‍ പകച്ച് ലോകം
കടലില്‍ നിന്നും നീരാളികള്‍ കൂട്ടത്തോടെ കരയിലേയ്ക്ക് കയറിവരുന്ന അപൂര്‍വ പ്രതിഭാസത്തില്‍ പകച്ച് ലോകം. ഇംഗ്ലണ്ടിലെ വെയില്‍സിലെ ഒരു ബീച്ചിലാണ് ഈ അപൂര്‍വ പ്രതിഭാസം കാണപ്പെട്ടു തുടങ്ങിയത്.
സാധാരണ വേലിയേറ്റത്തിനൊപ്പം കടല്‍ജീവികള്‍ എത്താറുണ്ട്. എന്നാല്‍ ഇത് അതുപോലെ അല്ലെന്നാണ് അധികൃതര്‍ പറയുന്നത്. കടലില്‍ നിന്ന് മണല്‍പ്പരപ്പിലേയ്ക്ക് കൂട്ടത്തോടെ നീരാളികള്‍ കരയിലേയ്ക്ക് കയറുന്നത് രാത്രിയിലും പകലും സാധാരണയാകുകയാണ്. വെയില്‍സിലേ ന്യൂക്വേ ബീച്ചിലാണ് ഈ പ്രതിഭാസം.
ഈ അപൂര്‍വ പ്രതിഭാസത്തിനു പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. രാത്രി സമയത്താണ് ഇവയുടെ കൂട്ടത്തോടെ കയറുന്നത്. അതേസമയം, വെള്ളത്തിനു പുറത്തു കടന്നാല്‍ അത് ഇവയുടെ ജീവന്‍ അപകടത്തിലാക്കിയേക്കാം എന്നതിനാല്‍ നീരാളികളെ തിരികെ കടലിലേയ്ക്ക് തന്നെ തിരിച്ചു വിടാന്‍ ബീച്ചിലെത്തുന്നവരുടെ സഹായം തേടിയിരിക്കുകയാണ് അധികൃതര്‍. ഈ അറിയിപ്പ് പതിച്ച ബോര്‍ഡും ബീച്ചില്‍ സ്ഥാപിച്ചു കഴിഞ്ഞു. തീരത്തു നിന്നും ജീവന്‍ നഷ്ടപ്പെട്ട നീരാളികളേയും കണ്ടെടുത്തത് ഈ അപൂര്‍വ പ്രതിഭാസത്തിന്റെ പ്രത്യാഘാതം ബോദ്ധ്യമാക്കുന്നു.
https://www.facebook.com/Malayalivartha