മോഷ്ടാക്കളെ പൊലീസ് പിടികൂടി, എന്നാല്‍ ശിക്ഷ വിധിച്ചത് ഗുരുനാഥന്‍!
മോഷ്ടാക്കളെ പിടികൂടിയതു പൊലീസ്, എന്നാല്‍ ശിക്ഷ വിധിച്ചതു ഗുരുനാഥന്‍.ഈ വിചിത്ര അനുഭവം മുനയംകുന്ന് പാലത്തിനു സമീപം താമസിക്കുന്ന റിട്ട. അധ്യാപകന്‍ എം.പി.പങ്കജാക്ഷന്റെ കൃഷിയിടത്തില്‍ നിന്നു വാഴക്കുലകള്‍ മോഷ്ടിച്ചവര്‍ക്കാണ്.
കഴിഞ്ഞ ദിവസം കൃഷിയിടത്തിലെ ഒന്‍പത് വാഴക്കുലകള്‍ മോഷണം നടന്നതിനെത്തുടര്‍ന്ന് പങ്കജാക്ഷന്‍ ചെറുപുഴ പൊലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണത്തില്‍ ബിനു ചെറുപുഴ, സന്ദീപ് ആയന്നൂര്‍, മഹേഷ് കൊട്രാടി എന്നിവര്‍ പൊലീസ് പിടിയിലായി.
വാഴക്കുലകള്‍ ചെറുപുഴയിലെ ഒരു പച്ചക്കറിക്കടയില്‍ വിറ്റതായി ഇവര്‍ സമ്മതിച്ചു. തുടര്‍നടപടികള്‍ക്കായി പൊലീസ് തയാറെടുത്തപ്പോള്‍ അധ്യാപകനായിരുന്ന പങ്കജാക്ഷന്‍ തന്നെ ഇവര്‍ക്കുള്ള ശിക്ഷ വിധിക്കുകയായിരുന്നു.
മോഷണം നടത്തിയ വാഴകളുടെ ചുവട് കിളച്ചു വിത്തുകള്‍ നട്ടുപിടിപ്പിക്കാന്‍ അദ്ദേഹം പ്രതികളോടു നിര്‍ദേശിച്ചു. ഇതേത്തുടര്‍ന്ന് ഇന്നലെ ഉച്ചകഴിഞ്ഞു മൂവര്‍സംഘം പറമ്പിലെത്തി വാഴവിത്തുകള്‍ നട്ടുപിടിപ്പിച്ചു. മാതൃകാപരമായ ശിക്ഷ മറ്റുള്ളവര്‍ക്ക് ഒരു പാഠമാകട്ടെയെന്നാണ് നാട്ടുകാരുടെ അഭിപ്രായം.
https://www.facebook.com/Malayalivartha