പേരിലുണ്ട് കാര്യം! കഴുതച്ചന്തയില്‍ കഴുതയ്ക്ക് വില കിട്ടാതെ പോയതിന്റെ കാരണം അതിന്റെ പേര്!
രാജ്യത്ത് അടുത്തിടെ കുപ്രസിദ്ധരായ രണ്ടാളുടെ പേരുകള്‍ കൊണ്ട് വില നഷ്ടമായത് ഈ കഴുതകള്‍ക്കാണ്. ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട ദേരാ സച്ചാ സൗദാ മേധാവി ഗുര്‍മീത് റാം റഹിം സിങ്ങിന്റെയും, ഹണിപ്രീതിന്റെയും പേരുള്ള കഴുതകളാണ് മോശം വിലയ്ക്ക് വിറ്റു പോയത്.
11000 രൂപയ്ക്കാണ് രണ്ടു കഴുതകള്‍ വിറ്റു പോയത്. മധ്യപ്രദേശിലെ വാര്‍ഷിക കഴുത മേളയിലാണ് സംഭവം. രാജസ്ഥാന്‍ സ്വദേശിയായ കച്ചവടക്കാരനാണ് കുപ്രസിദ്ധരുടെ പേരിലുള്ള കഴുതകളെ വാങ്ങിയത്.
ഗുജറാത്തില്‍ നിന്നാണ് കച്ചവടക്കാരനായ ഹരിയോം പ്രജാപതി കഴുതകളെ 20,000 രൂപയ്ക്ക് വില്‍പ്പന നടത്താനാണ് എത്തിയത്. എന്നാല്‍ വില കിട്ടാതെ വരികയായിരുന്നുവെന്ന് ഉടമ പറയുന്നു.
20,000 രൂപയ്ക്ക് ആളെ കിട്ടാതെ വരികയായിരുന്നു. അവസാനം രണ്ടെണ്ണത്തിനെ കുറഞ്ഞ വിലയ്ക്ക് വില്‍കേണ്ടതായി വന്നുവെന്നും ഇയാള്‍ പറയുന്നു.
ചന്തയില്‍ കഴുതകള്‍ വിറ്റു പോകുന്നതിനായി പല പേരുകളും സാധാരണ നല്‍കാറുണ്ടെന്ന് സംഘാടകര്‍ പറയുന്നു. ജിഎസ്ടി, സുല്‍ത്താന്‍, ബാഹുബലി തുടങ്ങിയ പേരിലുള്ളവ ചന്തയില്‍ എത്തിയതായി സംഘാടകര്‍ പറയുന്നു. അഞ്ചു ദിവസം നീണ്ടു നില്‍ക്കുന്നതാണ് കഴുത മേള.
https://www.facebook.com/Malayalivartha