ഹെവി വാഹനങ്ങളടക്കം 16 വാഹനങ്ങള്‍ ഓടിച്ച് ഗോള്‍ഡന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടംപിടിച്ച ഏഴുവയസ്സുകാരി!
വലിയ വാഹനങ്ങളോടാണ് ഈ ഏഴു വയസ്സുകാരിക്ക് കമ്പം. ടൂവിലര്‍ പോലും ഓടിക്കാന്‍ കഷ്ടപ്പെടുന്ന മുതിര്‍ന്ന ആളുകളെ നമുക്കറിയാം. അപ്പോഴാണ് കളിവണ്ടികള്‍ ഓടിച്ചുനടക്കേണ്ട പ്രായത്തില്‍ ഈ ചെറിയകുട്ടി വലിയ വാഹനങ്ങള്‍ ഓടിക്കുന്നത്. എന്നാല്‍ അത് വിശ്വസിച്ചേ മതിയാകൂ.
വലിയ വാഹനങ്ങള്‍ എന്ന് പറഞ്ഞാല്‍ തമാശയല്ല. സംഗതി കുറച്ച് ഗൗരവം തന്നെ. കാര്‍, ടെമ്പോ, ട്രക്ക് തുടങ്ങിയവയോളം വലുത് തന്നെ. മൈസുരു സ്വദേശികളായ താജുദ്ദീന്റെയും ഫാത്തിമയുടെയും മകളായ റിഫ തസ്‌കീന്‍ എന്ന ഏഴു വയസ്സുകാരിയാണ് ഹെവി വാഹനങ്ങളടക്കം 16 വാഹനങ്ങള്‍ ഓടിച്ച് ഗോള്‍ഡന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ അവള്‍ ഇടംപിടിച്ചത്.
കാര്‍, ടെമ്പോ, ട്രക്ക് തുടങ്ങീ വാഹനങ്ങള്‍ കുട്ടിയ്ക്ക് അനായാസേന ഓടിക്കാന്‍ കഴിയും. ഇതെങ്ങനെയെന്നുവെച്ചാല്‍ പിതാവ് ഡ്രൈവിങ്ങിനു പോകുമ്പോള്‍ ഈ ഏഴുവയസുകാരിയും ഒപ്പം പോകും. അങ്ങനെ മൂന്നാം വയസ്സു മുതല്‍ അവള്‍ വാഹനമോടിച്ചു തുടങ്ങി.
ആദ്യമായി ഇരുചക്ര വാഹനമായിരുന്നു ഓടിച്ചത്. തുടര്‍ന്ന് ഓരോ വാഹനങ്ങളായി പഠിച്ചുവന്നു. വലുതാകുമ്പോള്‍ ഒരു പൈലറ്റ് ആകണം എന്നതാണ് ഈ മിടുക്കിയുടെ ആഗ്രഹം. മൈസൂരിലെ സെന്റ് ജോസഫ് സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് റിഫ.
https://www.facebook.com/Malayalivartha