അതീന്ദ്രിയ ജ്ഞാനമോ എക്സറേ വിഷനോ? എനിക്ക് ആളുകളുടെ ശരീരത്തിനുള്ളില്‍ നടക്കുന്ന കാര്യങ്ങള്‍ എല്ലാം കാണാം എന്നു പറയുന്ന ആ പെണ്‍കുട്ടിയുടെ കണ്ണുകള്‍ക്ക് മുമ്പില്‍ ലോകം ഞെട്ടുന്നു
മറ്റുള്ളവരെ അവള് നോക്കുന്നത് കണ്ട് ആദ്യമൊക്കെ അവളുടെ അമ്മ ചോദിക്കുമായിരുന്നു നീ എന്തിനാ മനുഷ്യരേ ഇങ്ങനെ തുറിച്ചു നോക്കുന്നത് എന്ന്. എന്നാല്‍ വളരെ നിഷ്കളങ്കമായി അ പെണ്‍കുട്ടി അമ്മയ്ക്കു മറുപടി നല്കുമായ്രുന്നു എനിക്ക് ആളുകളുടെ ശരീരത്തിനുള്ളില്‍ നടക്കുന്നതൊക്കെ കാണാന്‍ പറ്റുന്നുണ്ടമ്മേ.! എന്നാല്‍ മകള്‍ പറഞ്ഞതു വിശ്വസിക്കാന്‍ ആദ്യമൊന്നും ആ അമ്മ തയാറായില്ല. പക്ഷേ നതാലിയ നടാഷ ഡെംകിന എന്ന തന്റെ മകള്‍ പറഞ്ഞ കാര്യങ്ങള്‍ ഒക്കെ സത്യമാണ് എന്നു വൈകാതെ ആ അമ്മയ്ക്കു ബോധ്യപ്പെട്ടു. ഒരിക്കല്‍ വീട്ടില്‍ ഒരു അതിഥി വന്നപ്പോള്‍ അവള് അമ്മയോടു പറഞ്ഞു, അമ്മേ ഇന്നു നമ്മുടെ വീട്ടില്‍ വന്ന അതിഥിക്കു കുടലില്‍ എന്തോ രോഗം ഉണ്ട്. എന്നാല്‍ ഇതു അമ്മ അത്ര കാര്യമായി എടുത്തില്ല.
വൈകാതെ അവരെ തേടി ആ വാര്‍ത്ത എത്തി. വീട്ടില്‍ വന്ന ആ അതിഥിക്കു കുടലില്‍ ഒരു സിസ്റ്റുണ്ട്. ഇതോടെ തന്റെ മകള്‍ക്ക് എന്തോ പ്രത്യേകതയുണ്ട് എന്ന് ആ അമ്മ വിശ്വസിച്ചു. മറ്റുള്ളവരുടെ ശരീരം ഒരു എക്സറേയില്‍ എന്ന പേലെയാണു തന്റെ മകള്‍ കാണുന്നത് എന്ന് ഈ അമ്മയ്ക്കു ബോധ്യമായി. ഇതു കൂടാതെ ഡോക്ടര്‍ അര്‍ബുദം എന്നു സ്ഥിരീകരിച്ച ഒരു രോഗി നതാലിയായുടെ അരികില്‍ എത്തിയപ്പോള്‍ അത് അര്‍ബുദമല്ല വെറും മുഴയാണ് എന്നായിരുന്നു നതാലിയയുടെ നിഗമനം. തുടര്‍ന്ന് ഇയാള്‍ വീണ്ടും ഡോക്ടറുടെ അടുത്ത് എത്തിയപ്പോള്‍ തന്റെ നിഗമനം തെറ്റിയതാണ് എന്നും രോഗിക്ക് അര്‍ബുദമില്ല വെറും മുഴ മാത്രമാണ് ഉള്ളത് എന്നും ഡോക്ടര്‍ പറഞ്ഞു.
ഇതോടെ നതാലിയയുടെ പ്രത്യേകത എല്ലാവരം തിരിച്ചറിയാന്‍ തുടങ്ങി. നതാലിയയുടെ ഈ എക്സറേ വിഷനെ മെഡിക്കല്‍ വിഷന്‍ എന്നു വളിക്കാനാണു നതാലയയ്ക്ക് ഇഷ്ടം. കൗമാരപ്രായത്തിലാണു നതാലിയ തന്റെ കഴിവ് തിരിച്ചറിഞ്ഞു തുടങ്ങിയത്. അതുകൊണ്ടു തന്നെ രോഗത്തെക്കുറിച്ചോ മെഡിക്കല്‍ പദങ്ങളെ കുറിച്ചോ നതാലിയ്ക്കു വലിയ ധാരണ ഇല്ല. പല രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഇന്നു നതാലിയയുടെ കഴിവുകള്‍ അറിഞ്ഞു കേട്ടു തേടി വരുന്നുണ്ട്.
പെണ്‍കുട്ടിക്കുള്ള കഴിവ് എന്താണ് എന്നു കൃത്യമായി വിശദീകരിക്കാന്‍ കഴിയില്ല എങ്കിലും രോഗത്തെക്കുറിച്ച് അവളുടെ നിഗമനങ്ങളൊക്കെ വളരെ ശരിയാണ് എന്ന് ഡോക്ടര്‍മാരും പറയുന്നു. ശാസ്ത്രത്തിന് ഒരു അത്ഭുത പ്രതിഭാസമായി മാറിയിരിക്കുന്ന നതാലിയയേക്കുറിച്ചു ലോകമെമ്പാടുമുള്ള മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. തനിക്കുള്ള കഴിവിനെക്കുറിച്ച് ആ പെണ്‍കുട്ടി പറയുന്നത് ഇങ്ങനെ. എന്റെ മുമ്പില്‍ നില്ക്കുന്ന ആളുകളുടെ ആന്തരിക അവയവങ്ങളുടെ രൂപം എനിക്ക് കാണാന്‍ കഴിയും. ഈ കാഴ്ചയെ മെഡിക്കല്‍ വിഷന്‍ എന്നു വിളിക്കാനാണ് എനിക്ക് ഇഷ്ടം. കാര്യം എന്തായാലും നതാലിയയുടെ ഈ അതീന്ദ്രിയ ജ്ഞാനം ഇന്നു ലോകം മുഴുന്‍ ചര്‍ച്ചയായിരിക്കുകയാണ്.
https://www.facebook.com/Malayalivartha