ചെമ്മരിയാടിനും ഒബാമയെ അറിയാം!
മുഖങ്ങള്‍ തിരിച്ചറിയാനുള്ള കഴിവ് മനുഷ്യര്‍ക്കു മാത്രമല്ല, ചെമ്മരിയാടിനുമുണ്ടെന്ന് കേംബ്രിജ് സര്‍വകലാശാലാ ഗവേഷകര്‍. യുഎസ് മുന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെയും ബ്രിട്ടിഷ് നടി എമ്മ വാട്സന്റെയും മറ്റും ഫോട്ടോ ഉപയോഗിച്ചു നടത്തിയ പരീക്ഷണത്തിലാണു രസകരമായ കണ്ടെത്തല്‍.
ആട്ടിന്കൂടിന്റെ ഒരറ്റത്ത് സെലിബ്രിറ്റികളുടെ പടങ്ങള്‍ കംപ്യൂട്ടര്‍ സ്ക്രീനില്‍ കാണിച്ചുകൊടുത്തായിരുന്നു പരിശീലനം. സൂക്ഷിപ്പുകാരുടെയോ മറ്റാരുടെയെങ്കിലുമോ പടങ്ങള്‍ കൂടി ഒപ്പം വച്ച് സെലിബ്രിറ്റി പടം ആടുകള്‍ തിരിച്ചറിഞ്ഞാല്‍ സമ്മാനമായി തീറ്റ കൊടുക്കുന്നതായിരുന്നു പരിശീലന രീതി.
യുഎസ് മുന്‍ പ്രസിഡന്റ് ബറാക് ഒബാമ, അഭിനേതാക്കളായ ജേക്ക് ജിലന്ഹാള്, എമ്മ വാട്സന്, ബിബിസി അവതാരക ഫിയന ബ്രൂസ് തുടങ്ങിയവരുടെ മുഖം വളരെ പെട്ടെന്നു തിരിച്ചറിഞ്ഞുതുടങ്ങിയതോടെ ആടുബുദ്ധി സമ്മതിച്ചുകൊടുത്തെന്നാണു ഗവേഷകര്‍ പറയുന്നത്!
https://www.facebook.com/Malayalivartha