ഇരുപത്തിയഞ്ച് പുത്തന്‍ ഐഫോണ്‍ എക്സ് കൊണ്ട് വ്യത്യസ്തമായ ഒരു പ്രണയാഭ്യര്‍ത്ഥന!
പ്രണയം തുറന്നു പറയുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാല്‍ ചിലരാണെങ്കില്‍ അതിന് ഒട്ടും മടിയില്ലാത്തവരാണ്. ചിലരുടെ പ്രണയാഭ്യര്‍ത്ഥനകള്‍ വളരെ വ്യത്യസ്തമായിരിക്കും. കൂടാതെ എന്നും ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ കഴിയുന്ന തരത്തിലുള്ള പ്രണയാഭ്യര്‍ത്ഥനകള്‍ നല്‍കണമെന്ന് കരുതുന്നവരുമുണ്ടാകും!
ചൈനയിലെ ഷെന്‍സെന്‍ സ്വദേശിയായ ചെന്‍ മിംഗ് എന്ന ഗെയിം ഡിസൈനര്‍ക്ക് തന്റെ പ്രണയാഭ്യര്‍ത്ഥന രസകരവും വ്യത്യസ്തവുമാക്കാന്‍ കുറച്ചുകൂടുതല്‍ വിലമുടക്കേണ്ടി വന്നു. തന്റെ ജീവിതത്തിലെ സുപ്രധാന നിമിഷം പ്രണയിനിയ്ക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒരു ഓര്‍മയായി അവശേഷിക്കണമെന്ന ആഗ്രഹമായിരുന്നു കാരണം.
നിലത്ത് വിതറിയിട്ട റോസാപുഷ്പങ്ങളില്‍ 25 ഐഫോണുകളായിരുന്നു അദ്ദേഹം ഉപയോഗിച്ചത്. കൂടാതെ അതിനു നടുവിലായി ഒരു മോതിരവും അദ്ദേഹം വച്ചിരുന്നു. ലീയുടെ സുഹൃത്തുക്കളെയായിരുന്നു സഹായത്തിനായി ചെന്‍ കൂടെക്കൂട്ടിയത്. നേരത്തെ തീരുമാനിച്ച സ്ഥലത്തേക്ക് ലീയെ ഇവര്‍ കൊണ്ടുവന്നു.
ഇരുപത്തിയഞ്ച് ഐഫോണുകള്‍ ഒരുമിച്ച് കണ്ടതിന്റെ ഞെട്ടലില്‍ നില്ക്കുന്ന ലീയുടെ മുമ്പില്‍ മുട്ടുകുത്തി ചെന്‍ പ്രണയാഭ്യര്‍ഥന നടത്തി. ആദ്യമൊന്ന് അമ്പരന്ന ലീ ഇത് സന്തോഷത്തോടെ സ്വീകരിക്കുകയും തുടര്‍ന്ന് ചെന്‍ ലീയുടെ വിരലില്‍ മോതിരമണിയിക്കുകയും ചെയ്തു.
സംഭവം ഇങ്ങനെയൊക്കെയാണെങ്കിലും എന്തിനാണ് ചെന്‍ ഐഫോണുകള്‍ വാങ്ങിക്കൂട്ടിയതെന്നായിരുന്നു എല്ലാവരുടെയും സംശയം. മൊബൈല്‍ വീഡിയോ ഗെയിമുകളുടെ കടുത്ത ആരാധകരായ ഇരുവരും രണ്ട് വര്‍ഷങ്ങള്‍ക്കു മുമ്പ് ചെന്‍ വികസിപ്പിച്ച ഒരു ഗെയിം മുഖേനയാണ് പരിചയപ്പെട്ടത്. ലീയുടെ പ്രായം ഇരുപത്തിയഞ്ചാണ്. അതാണ് ഫോണുകളുടെ എണ്ണവും ഇരുപത്തിയഞ്ച് ആക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ച കാരണം.
ഇരുപത്തിയഞ്ച് ഐഫോണുകള്‍ തങ്ങളെ ഒന്നിപ്പിക്കാന്‍ സഹായിച്ച സുഹൃത്തുക്കള്‍ക്ക് സമ്മാനമായി നല്കി ഇരുവരും തങ്ങളുടെ നന്ദി അവരെ അറിയിക്കുകയും ചെയ്തു. ചൈനയില്‍ ഐഫോണ്‍ എക്സിന്റെ വില 8,388 യുവാനാണ്. ഏകദേശം 83000 ഇന്ത്യന്‍ രൂപയ്ക്കു തുല്യമാണത്.
https://www.facebook.com/Malayalivartha