അകാലത്തില്‍ മരിച്ച ഭാര്യയില്‍ നിന്നും കുഞ്ഞിനെ 'സൃഷ്ടിക്കാന്‍' ഒരുങ്ങുന്നു യുവാവ്, ഭാര്യയുടെ അണ്ഡവും തന്റെ ബീജവും കൂട്ടുകാരിയുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ച വാടക ഗര്‍ഭധാരണത്തിന്റെ കഥ
തന്റെ ഭാര്യ അകാലത്തില്‍ മരിച്ചുപോയി എങ്കിലും അവളെ അമ്മയാക്കാന്‍ ഒരുങ്ങുകയാണ് ഭര്‍ത്താവായ ജേക്ക് കോറ്റ്സ്. 31-ാമത്തെ വയസില്‍ തൈയ്റോയ്ഡ് കാന്‍സര്‍ മൂലമാണ് എമ്മി കലെറ്റ് മരണമടഞ്ഞത്.
എന്നാല്‍ മരിച്ച് പോയിട്ടും വെയില്‍സിലെ മോണ്മൗത്തിലുള്ള എമ്മി അമ്മയാകാന്‍ ഒരുങ്ങുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. എമ്മിയുടെ ഭര്‍ത്താവായ ജേക്ക് കോറ്റ്സ് തന്റെ ബീജവും എമ്മിയുടെ അണ്ഡവും കൂട്ടുകാരിയായ ലിസ് ബെഗിന്റെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ചാണ് ഈ ഗര്‍ഭം സാധ്യമാക്കിയിരിക്കുന്നത്.
കാന്‍സറിനോട് നടത്തിയ പോരാട്ടത്തിന്റെ കഥ എമ്മി തന്റെ ബ്ലോഗില്‍ കുറിച്ചിട്ടിട്ടുണ്ട്. അമ്മയാകാനുള്ള ആഗ്രഹവും എമ്മി ഇതില്‍ രേഖപ്പെടുത്തിയിരുന്നു. ഇത് വായിച്ച് എമ്മിയോട് ആര്‍ദ്രത തോന്നിയിട്ടാണ് ലിസ് ഇവരുടെ ഗര്‍ഭം ചുമക്കാന്‍ മുന്നോട്ട് വന്നത്.
ഈ ഇംപ്ലാന്റ് കഴിഞ്ഞ് മൂന്നാഴ്ചക്ക് ശേഷം ലിസ് ഗര്‍ഭിണിയാണെന്ന് അറിഞ്ഞ് മണിക്കൂറുകള്‍ ക്കുള്ളിലായിരുന്നു എമ്മിയുടെ മരണം. എന്നാല്‍ ദിവസങ്ങള്‍ക്ക് ശേഷം ലിസിന്റേത് യഥാര്‍ത്ഥ ഗര്ഭമല്ലെന്ന ഞെട്ടിപ്പിക്കുന്ന സത്യമറിഞ്ഞ് ഭാര്യയുടെ മരണത്തില്‍ നിന്നും കരകയറിയിട്ടില്ലാത്ത ജേക്ക് ഒന്ന് കൂടി ഞെട്ടുകയായിരുന്നു.
രണ്ടാമത്തെ ശ്രമം ഈ മാസം നടത്താനാണ് ഇവര്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് ക്രിസ്മസിന് മുമ്പ് പോസിറ്റീവ് ടെസ്റ്റ് ഫലം പുറത്ത് വരുമെന്നും അവര്‍ പ്രതീക്ഷിക്കുന്നു. മരണശേഷവും താനിപ്പോഴും ദിവസവും എമ്മിയോട് സംസാരിക്കാറുണ്ടെന്നാണ് ജേക്ക് വെളിപ്പെടുത്തുന്നത്. അവള് എവിടെയോ ഇപ്പോഴും ഉണ്ടെന്ന് വിശ്വസിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറയുന്നു.
തങ്ങള്‍ക്ക് 11 വയസുള്ളപ്പോഴായിരുന്നു ജേക്ക്, എമ്മിയെ ആദ്യമായി കണ്ട് മുട്ടിയിരുന്നത്. തുടര്‍ന്ന് അത് പ്രണയമായി വളരുകയായിരുന്നു. ഫിലിപ്പീന്‍സില്‍ ഹോളിഡേ കഴിഞ്ഞ് വന്നപ്പോഴായിരുന്നു കാന്‍സറിന്റെ ലക്ഷണങ്ങള്‍ എമ്മിയില്‍ പ്രകടമായിരുന്നത്. അപൂര്‍വ തരത്തിലുള്ള കാന്‍സറാണ് എമ്മിക്ക് പിടിപെട്ടിരുന്നത്. ഇനിയും സജീവമായി ആറ് ഭ്രൂണങ്ങള്‍ കൂടി ബാക്കിയുള്ളതാണ് ജേക്കിന്റെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha