കടലിനു നടുവിലെ പ്രേതങ്ങളുടെ ദ്വീപിനെകുറിച്ച് നിഗൂഢതകള്‍ നുരഞ്ഞു പൊങ്ങുന്നു; ദ്വീപില്‍ രാത്രി തങ്ങിയാല്‍ മരണം ഉറപ്പ്!
കടലിനു നടുവില്‍ ഒരു ദ്വീപുണ്ട്. അവിടെപോകുകയും അവിടത്തെ കാഴ്ചകള്‍ ആസ്വദിക്കുകയുമാവാം.
പക്ഷെ, പട്ടാപ്പകല്‍ വേണമെന്ന് മാത്രം. അവിടെയാണ് ദ്വീപിന്റെ നിഗൂഢതകള്‍ നുരഞ്ഞു പൊങ്ങുന്നതും. ഒരു രാത്രി ആ ദ്വീപില്‍ തങ്ങിയാല്‍ മരണം ഉറപ്പാണ്.
ഓസ്‌ട്രേലിയയില്‍ നിന്ന് 1600 മൈല്‍ ദൂരെ യാണ് ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്. മൈക്രോനേഷ്യയോട് ചേര്‍ന്നാണ് ഈ ദ്വീപും സ്ഥിതി ചെയ്യുന്നത്.
അറുനൂറിലേറെ ചെറു ദ്വീപുകള്‍ ചേര്‍ന്ന രാജ്യമാണ് മൈക്രോനേഷ്യ. പോംപെയ്ക്ക് സമീപമാണ് ഈ ദ്വീപ്. ഇത്തരത്തില്‍ 97 ദ്വീപുകള്‍ സ്ഥിതി ചെയ്യുന്നു.
എന്നാല്‍ ഈ ദ്വീപിനെ പ്രേതങ്ങളുടെ ദ്വീപ് എന്നാണ് അറിയപ്പെടുന്നത്. പോംപെ ദ്വീപ് നിവാസികള്‍ പറയുന്നതും അത്തരത്തില്‍ പല നിഗൂഢതകളെപ്പറ്റിയാണ്.
രാത്രിയായാല്‍ ആ ദ്വീപുകളില്‍ പ്രകാശ ഗോളങ്ങള്‍ നൃത്തം ചെയ്യാറുള്ളതായി അവര്‍ പറയുന്നു. രാത്രി ദ്വീപില്‍ തങ്ങിയാല്‍ മരണം ഉറപ്പാണത്രേ. അതിനാല്‍ അങ്ങോട്ട് കടക്കാന്‍ ഗവേഷകരും മടിക്കുകയാണ്.
ദ്വീപിലെ തലവന്മാരെ സംസ്‌കരിക്കാന്‍ ഉപയോഗിച്ച ഇടങ്ങളായിരിക്കണം ചതുരാകൃതിയില്‍ കാണപ്പെടുന്നത് എന്നാണ് ഗവേഷകരുടെ നിഗമനം. നാഗരികതയുടെ കാലത്ത് നിലനിന്നിരുന്ന അജ്ഞാത ശക്തികളെല്ലാം അവിടെ ഉണ്ടെന്നും പലരും കരുതുന്നു. ഇതേക്കുറിച്ച് കൂടുതല്‍ പഠനം നടത്താനാണ് ഗവേഷകരുടെ തീരുമാനം.
https://www.facebook.com/Malayalivartha