ഇപ്പോള്‍ ജീവിച്ചിരിക്കുന്ന എല്ലാവരും കണ്ടോളൂ...ഇനി കാണാന്‍ കിട്ടില്ല..ഭൂമിയിലെ അവസാനത്തെ വെള്ളക്കാണ്ടാമൃഗം ആണിത്!
ജന്തു ജീവജാലങ്ങള്‍ക്ക് വംശനാശം സംഭവിച്ച് ഭൂമിയില്‍ നിന്ന് തുടച്ചുമാറ്റപ്പെട്ടുവെന്നും അതുകൊണ്ടാണ് ദിനോസറുകളെ നമുക്കൊന്നും കാണാനാവാതെ പോയതെന്നുമൊക്കെ നമ്മള്‍ ധാരാളം പറഞ്ഞുകേട്ടിട്ടുണ്ടല്ലോ?
നമ്മുടെ മുന്‍തലമുറ നമ്മോട് പറഞ്ഞതുപോലെ നമ്മുടെ അടുത്ത തലമുറയോട് പറയാന്‍ ഇതുപോലൊരു കഥ ഒരുങ്ങിവരികയാണ്!
പ്രകൃതിസ്‌നേഹികളെ വേദനയിലാഴ്ത്തി ഒരു വനചിത്രം പുറത്തുവന്നിരിക്കയാണ്!
ലോകത്ത് ജീവനോടെ അവശേഷിക്കുന്ന ഏക ആണ്‍ വെള്ളക്കാണ്ടാമൃഗത്തിന്റെ ചിത്രമാണ് കാഴ്ചക്കാരില്‍ നോവുണര്ത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.
ആഫ്രിക്കന്‍ രാജ്യമായ സുഡാനിലെ സംരക്ഷണകേന്ദ്രത്തില്‍ കഴിയുന്ന ഈ വെള്ളക്കാണ്ടാമൃഗത്തിന് 44 വയസാണുള്ളത്.
ഇതേ സംരക്ഷണത്തിലുണ്ടായിരുന്ന മറ്റു രണ്ട് ആണ്‍ വെള്ളക്കാണ്ടാമൃഗങ്ങള്‍ അടുത്തിടെ ചത്തിരുന്നു.
സ്വാഭാവിക രീതിയില്‍ പ്രജനനം നടത്താന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. ഇതേത്തുടര്‍്ന്ന് കൃത്രിമ ഗര്‍ഭധാരണം വഴി വെള്ളക്കാണ്ടാമൃഗത്തിന്റെ പുതുതലമുറയെ സൃഷ്ടിക്കാനുള്ള ശ്രമത്തിലാണിപ്പോള്‍ സുഡാനിലെ ശാസ്ത്രജ്ഞര്‍. പ്രത്യേക സുരക്ഷാസംഘത്തിന്റെ പരിചരണത്തിലും സംരക്ഷണയിലുമാണ് ഇപ്പോള്‍ ഈ കാണ്ടാമൃഗം. കൊമ്പനുവേണ്ടിയുള്ള വേട്ടയാടലാണ് വെള്ളക്കാണ്ടാമൃഗങ്ങളെ വംശനാശത്തിനടുത്ത് എത്തിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha