ഡിസ്‌നിലാന്‍ഡ് കാണാന്‍ മോഹമുദിച്ച ഒമ്പതുവയസുകാരി ഒറ്റ രാത്രികൊണ്ട് പിതാവിന്റെ പോക്കറ്റ് കാലിയാക്കി!
ഇതുപോലത്തെ ഒരെണ്ണം മതി കുടുംബം വെളുക്കാന്‍ എന്ന് കാരണവന്മാര്‍ പറഞ്ഞു കേട്ടിട്ടുണ്ടെങ്കിലും അര്‍ഥം വ്യക്തമായത് ഇപ്പോഴാണ്. യുകെയിലെ ലിങ്കണ്‍ഷയറിലുള്ള ഒമ്പതുവയസുകാരി സൂസനാണ് പഴഞ്ചൊല്ല് അന്വര്‍ഥമാക്കിയത്.
അച്ഛനായ ഇയാന്‍ ഉറങ്ങിയ നേരം നോക്കി അദ്ദേഹത്തിന്റെ പോക്കറ്റില്‍ നിന്ന് ക്രെഡിറ്റ് കാര്ഡ് എടുത്ത് ഡിസ്‌നിലാന്‍ഡിലേക്ക് ട്രിപ്പ് ബുക്ക് ചെയ്തു. 391 പൗണ്ട് ചെലവുള്ള ഡിസ്‌നിലാന്‍ഡ് എക്‌സ്പ്രസ് ട്രെയിനാണ് സൂസനെ ആകര്‍ഷിച്ചത്.
അതു കഴിഞ്ഞപ്പോഴാണ് സൂസന്‍ ഒരു കാര്യമോര്‍ത്തത്. ട്രിപ്പ് ബുക്ക് ചെയ്തതുകൊണ്ടു മാത്രമായില്ലല്ലോ. അവിടെയെത്താന്‍ വിമാനം കയറണം. ഒട്ടും വൈകിയില്ല. 400 പൗണ്ട് ചെലവാക്കി ഫ്‌ലൈറ്റ് ടിക്കറ്റും ബുക്ക് ചെയ്തു. കൂടാതെ, താമസിക്കാന്‍ ഹോട്ടലും.
എന്തായാലും പാരിസ് വരെ പോകുന്നുണ്ടല്ലോ. ഐഫല്‍ ടവര്‍ അങ്ങനെ നില്‍ക്കുന്നുമുണ്ട്. അതും കണ്ടേ പറ്റൂ, 214 പൗണ്ട് ആ വഴി പോയി. ക്രെഡിറ്റ് കാര്‍ഡ് അച്ഛന്റെ പോക്കറ്റില്‍ നിക്ഷേപിച്ച് പിറ്റേന്നത്തെ യാത്രയും സ്വപ്നം കണ്ട് സൂസന്‍ ഉറങ്ങി.
പിറ്റേന്ന് വിവരം മനസിലാക്കിയ ഇയാന്‍ ഞെട്ടി. തന്റെ പേ പാല്‍ അക്കൗണ്ടു വഴി ഒറ്റരാത്രി കൊണ്ട് യോര്‍ക്ക്ഷയര്‍ ബാങ്കില്‍ നിന്ന് 1005.92 പൗണ്ട് കാണാതായിരിക്കുന്നു. സൂസന്‍ ഒട്ടും മടിക്കാതെ കാര്യം സമ്മതിച്ചു.
ഉടന്‍ തന്നെ ബാങ്ക് അധികൃതരെ വിവരം ധരിപ്പിച്ചതിനാല്‍ പണം തിരികെ നല്കാമെന്ന് അവര്‍ സമ്മതിക്കുകയായിരുന്നു. തന്റെ പാസ് വേഡ് സൂസന്‍ എങ്ങനെ കണ്ടുപിടിച്ചെന്ന് ഇയാന് ഇതുവരെ പിടികിട്ടിയിട്ടില്ലത്രേ!
https://www.facebook.com/Malayalivartha