നാലുവയസുകാരിയുടെ വളര്‍ത്തുനായയെ മോഷ്ടിച്ച കള്ളന്റെ മനസ്താപം!
ന്യൂജെന്‍ കള്ളന്മാരില് മനഃസാക്ഷിയുള്ളവരുമുണ്ടെന്നതിന് തെളിവായിരിക്കുകയാണ് ഓസ്ട്രേലിയയില്‍ നിന്നുള്ള പുതിയ സംഭവം. മെല്‍ബണ്‍ സ്വദേശിയുടെ വീട്ടില്‍ കയറിയ മോഷ്ടാവ് സ്വര്‍ണം, വിലപിടിപ്പുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍, ലാപ്ടോപ്, ഐപാഡ് എന്നിവയ്ക്കൊപ്പം അടിച്ചുമാറ്റിയത് എട്ട് ആഴ്ച പ്രായമുള്ള ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട സാഷ എന്ന നായക്കുട്ടിയെ കൂടിയായിരുന്നു.
മറ്റ് വസ്തുക്കള്‍ നഷ്ടപ്പെട്ടതില്‍ വലിയ വിഷമം തോന്നാതിരുന്ന വീട്ടുകാര്‍ക്ക് സാഷയുടെ തിരോധാനം സഹിക്കാന്‍ കഴിയുന്നതിലും അപ്പുറമായിരുന്നു. കാരണം വീട്ടിലെ നാലു വയസുകാരിയായ കുട്ടിയുടെ പൊന്നോമനയായിരുന്നു സാഷ.
സമൂഹശ്രദ്ധയാകര്‍ഷിച്ച സംഭവം പിന്നീട് ഓസ്ട്രേലിയായിലെ പ്രധാന മാധ്യമങ്ങളില്‍ വലിയ തലക്കെട്ടായി പ്രസിദ്ധീകരിക്കുകയും ചെയ്തു. നാളുകള്‍ കഴിഞ്ഞു, സാഷയെ തിരികെ ലഭിക്കില്ലെന്ന് എല്ലാവരും ഉറപ്പിച്ചു.
ഈ വാര്‍ത്തകളെല്ലാം സാഷയെ മോഷ്ടിച്ചയാള്‍ അറിയുന്നുണ്ടായിരുന്നു. കുട്ടിയുടെ അവസ്ഥയില്‍ മനസ്താപം തോന്നിയ മോഷ്ടാവ് സാഷയെ വീട്ടുകാര്‍ക്ക് തിരികെ നല്‍കുകയായിരുന്നു. മറ്റ് വസ്തുക്കള്‍ നഷ്ടപ്പെട്ടെങ്കിലും സാഷയെ തിരികെ ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഈ കുടുംബം. സാഷ തിരികെ വന്നെങ്കിലും മോഷ്ടാവിനെക്കുറിച്ചുള്ള അന്വേഷണത്തിലാണ് പോലീസ്.
https://www.facebook.com/Malayalivartha