യാത്രക്കാരനെ മര്‍ദിച്ച സംഭവത്തില്‍ ഇന്‍ഡിഗോയെ എയര്‍ഇന്ത്യ ട്രോളി!
യാത്രക്കാരനെ എയര്‍ലൈന്‍സ് ജീവനക്കാരന് മര്‍ദിച്ച സംഭവത്തില്‍ ഇന്‍ഡിഗോയെ ട്രോളി എയര്‍ഇന്ത്യ. ഇന്‍ഡിഗോ . ജീവനക്കാരന്റെ കൈയാങ്കളി പരോക്ഷമായി സൂചിപ്പിച്ചാണ് എയര്‍ഇന്ത്യ എതിരാളിയെ ചെറുതായൊന്നു കുത്തിയത്.
ട്വിറ്ററിലൂടെയാണ് എയര്‍ ഇന്ത്യയുടെ കളിയാക്കല്‍. നമ്മളുടെ കൈകള്‍ ഉയരുന്നത് നമസ്തേ പറയാന്‍ മാത്രമാണെന്നാണ് ട്വീറ്റ്. തലപ്പാവ് ഏയര്‍ ഇന്ത്യന്‍ സിമ്പല്‍ മഹാരാജയുടെ ചിത്രത്തിനൊപ്പമാണ് കുത്തുവാക്ക് ചേര്‍ത്തിരിക്കുന്നത്.
മറ്റൊരു ട്വീറ്റില്‍ പരാജയപ്പെടാത്ത സേവനം എന്നായിരുന്നു പരിഹാസം. ഇംഗ്ലീഷിലുള്ള ഒറ്റവരി കുറിപ്പില്‍ ബീറ്റ് (അടി) എന്ന ഭാഗം മാത്രം പ്രത്യേക നിറത്തിലാണ് എഴുതിയിരിക്കുന്നത്.
കഴിഞ്ഞ ഒക്ടോബര്‍ 15-ന് ഡല്‍ഹി വിമാനത്താവളത്തിലാണ് വിവാദ സംഭവം അരങ്ങേറിയത്. വിമാനയാത്രക്കാരെ കയറ്റാനുള്ള ബസ് എത്താന്‍ വൈകിയത് ചോദ്യം ചെയ്ത രാജീവ് കത്യാല്‍ എന്ന യാത്രക്കാരനെ രണ്ടു ജീവനക്കാര്‍ ചേര്‍ന്നു മര്‍ദിക്കുകയായിരുന്നു.
ഇതിന്റെ വിഡിയോ പുറത്തുവന്നതിനെത്തുടര്‍ന്ന് ഇന്‍ഡിഗോ പ്രസിഡന്റ് ആദിത്യ ഘോഷ് ക്ഷമാപണം നടത്തിയിരുന്നു.
https://www.facebook.com/Malayalivartha