ഈ മനുഷ്യന്‍ ജീവിത്തില്‍ ആരും എടുക്കാത്ത റിസ്‌ക് എടുത്തത് ആ ഒരു ചിത്രം എടുക്കാനായി, ഒന്നു കാല്‍ തെറ്റിയാല്‍ നിമിഷങ്ങള്‍ക്ക് ഉള്ളില്‍ മരണം സംഭവിക്കുമായിരുന്നു!
പതിവു പോലെ ബ്രറ്റ് വെലന്‍സ്‌കിയെന്ന 45-കാരന്‍ ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍ ബീച്ചില്‍ പഭാതസവാരിക്ക് ഇറങ്ങി. നോക്കുമ്പോള്‍ ആയിരം പ്ലാസ്റ്റിക്ക് കുപ്പികള്‍ ഒഴുകി വരുന്നതു പേലെ എന്തൊ ഒഴുകി വരുന്നു.
ഒന്നുകൂടി ശ്രദ്ധിച്ചപ്പോള്‍ എണ്ണമറ്റ ജെല്ലിഫിഷുകള്‍ കൂട്ടത്തോടെ ഒഴുകി വരികയാണ്. അവ പാറക്കുട്ടത്തില്‍ വന്ന് അടിഞ്ഞു. മനോഹരമായിരുന്നു ആ കാഴ്ചകള്‍.
ആ കാഴ്ച ക്യാമറയില്‍ പകര്‍ത്താതിരിക്കാന്‍ ബ്രറ്റ് വെലന്‍സ്‌കിയ്ക്കു കഴിഞ്ഞില്ല. എന്നാല്‍ ഇന്ന് ആ ചിത്രം കാണുന്നതു തനിക്ക് പേടി സ്വപ്നമാണ് എന്ന് ഇയാള്‍ പറയുന്നു.
കാരണം മറ്റൊന്നുമല്ല ജെല്ലി ഫിഷുകള്‍ പുറപ്പെടുവിക്കുന്ന കൊടുംവിഷം തന്നെയാണ് അതിന്റെ അടിസ്ഥാനം. കടലിലെ ഏറ്റവും വിഷമുള്ള ജീവികളിലൊന്നാണ് കടല്‍ച്ചൊറി അഥവ ജെല്ലിഫിഷ്.
ഈ ചിത്രം പകര്‍ത്തുന്നതിനിടയില്‍ കാല്‍ ഒന്നു തെന്നിയിരുന്നെങ്കില്‍ വീഴുന്നതു വിഷ ജീവികളുടെ നടുവിലേയ്ക്കായിരിക്കും. പിന്നെ ജീവിതത്തിലേയ്ക്ക് ഒരു തിരിച്ചു വരവിനെക്കുറിച്ച ചിന്തിക്കുകയേ വേണ്ട. ഫോട്ടോ എടുക്കുന്നതിനിടയല്‍ സുഹൃത്തിന്റെ കൈകള്‍ ഭയമൂലം വിറയ്ക്കുന്നുണ്ടായിരുന്നു. എന്തായാലും ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.
https://www.facebook.com/Malayalivartha