പത്താം ക്ലാസ് വിദ്യാര്‍ത്ഥി വെള്ളമൊഴിച്ചാല്‍ ഓടുന്ന ബൈക്ക് കണ്ടുപിടിച്ചു!
ഇനി ഇന്ധനം വേണ്ട, വെള്ളം ഉപയോഗിച്ച് ബൈക്ക് ഓടിക്കാമെന്ന് കാട്ടിത്തന്നിരിക്കുകയാണ് ജാര്‍ഖണ്ഡില്‍ നിന്നുള്ള ഈ പത്താം ക്ലാസ് വിദ്യാര്‍ത്ഥി.
ജാര്‍ഖണ്ഡിലെ ജംഷദ്പൂരില്‍ നിന്നുള്ള പത്താം ക്ലാസ് വിദ്യര്‍ത്ഥി ആദിത്യ ഗോട്ടെയാണ് വെള്ളം ഉപയോഗിച്ച് മോട്ടോര്‍സൈക്കിള്‍ ഓടിക്കാമെന്ന് കണ്ടുപിടിച്ചിരിക്കുന്നത്.
വെള്ളത്തില്‍ ഓടുന്ന ആദിത്യ ഗോട്ടെയുടെ മോട്ടോര്‍സൈക്കിള്‍ ദേശീയ ശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണ്. ഇന്ധനത്തിന് വേണ്ടി നമ്മള്‍ ഓടുമ്പോള്‍ വെള്ളംകൊണ്ട് ഇങ്ങനെ ചില പ്രയോജനങ്ങള്‍ ഉണ്ടെന്ന് തെളിയിച്ചിരിക്കുകയാണ്.
എന്നാല്‍, എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്യുന്നതിന് വേണ്ടി ആദ്യം ഒരല്‍പം ഇന്ധനം വേണമെന്ന് മാത്രം. വെള്ളം, ഇന്ധനം എന്നിവയ്ക്കായി പ്രത്യേക ടാങ്കുകള്‍ മോട്ടോര്‍സൈക്കിളില്‍ ഒരുങ്ങുന്നുണ്ട്. 25 മുതല്‍ 30 കിലോമീറ്റര്‍ വരെ ആറ് ലിറ്റര്‍ വെള്ളം ഉപയോഗിച്ച് സഞ്ചരിക്കാന്‍ ഈ കൊച്ചു മിടുക്കന്‍ നിര്‍മ്മിച്ച മോട്ടോര്‍സൈക്കിളിന് സാധിക്കും.
https://www.facebook.com/Malayalivartha