ബോഡി ബില്‍ഡിങ് ഭ്രാന്തു കയറിയ ഒരു സുന്ദരിയുടെ മസിലുകള്‍ കണ്ടോ...
പുരുഷന്മാരുടെ ശരീരത്തെ അപേക്ഷിച്ച് വളരെ മൃദുലമായ ശരീരമാണ് സ്ത്രീയ്ക്ക് ദൈവം കനിഞ്ഞ് നല്കിയതും. ആ ശരീരം അങ്ങിനെ തന്നെ കാണാനാണ് എല്ലാവര്ക്കും ഇഷ്ടവും. എന്നാല്‍ ഇതാ ഈ റഷ്യന്‍ സുന്ദരിയുടെ ശരീരം കണ്ട് അന്തം വിട്ടിരിക്കുകയാണ് ആരാധകര്‍.
ബോഡി ബിള്‍ഡിങ് ഭ്രാന്തുകയറിയപ്പോള് ജിമ്മില്‍ കയറി മസിലുകള്‍ പെരുപ്പിച്ച നതാലിയ കുസന്സോവയുടെ ശരീരം കണ്ടാല്‍ ആരും ഒന്ന് മൂക്കത്ത് വിരല്‍വെച്ച് പോകും. പവര്‍ ലിഫ്റ്റ് ഭ്രാന്തുകയറിയ നതാലിയ കഠിനമായ പരിശ്രമത്തിലൂടെയാണ് തന്റെ മസിലുകള്‍ പെരുപ്പിച്ച് പുരുഷ വര്‍ഗത്തെ ഒന്നടങ്കം അമ്പരപ്പിച്ചിരിക്കുന്നത്. 18 മാസത്തെ ഇടവേളയ്ക്ക് ശേഷം മോസ്കോയില്‍ നടക്കുന്ന പവ്വര്ലിഫ്റ്റ് ഇവന്റിന് തയ്യാറെടുക്കുന്ന ഫോട്ടോ പുറത്ത് വിട്ടതാണ് നതാലിയ എല്ലാവരുടെയും കണ്ണു തള്ളിച്ചത്.
കൗമാരക്കാരിയായിരിക്കുമ്പാള് തുടങ്ങിയതാണ് നതാലിയയുടെ പവ്വര്‍ ലിഫ്റ്റിങ് ഭ്രമം. 26-കാരിയായ നതാലിയ കഴിഞ്ഞ വര്‍ഷം തന്റെ വിരമിക്കല്‍ പ്രഖ്യാപനം നടത്തി എങ്കിലും തനിക്ക് സ്പോര്‍ട്ടില്‍ നിന്നും വിട്ടു നില്ക്കാന് കഴിയുന്നില്ലെന്ന് വ്യക്തമാക്കി തിരിച്ചു വരികയായിരുന്നു. ബെഞ്ച് പ്രസിലും ഡെഡ്ലിഫ്റ്റിങിലും നിരവധി ലോക റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയിട്ടുള്ള നതാലിയ കോച്ചായും ജോലി നോക്കുന്നുണ്ട്.
പലരും തന്നെ തിരിച്ചറിയുന്നതിന്റെ സന്തോഷത്തിലാണ് നതാലിയ. ഒരുമിച്ച് ഫോട്ടോ എടുക്കാന്‍ ആള്ക്കാര് എത്തുന്നതിലും നതാലിയയ്ക്ക് സന്തോഷം. 14-ാമത്തെ വയസില്‍ ബോഡി ബില്‍ഡിങ് തുടങ്ങുമ്പോള്‍ തന്റെ ഭാരം 40 കിലോയില്‍ താഴെയായിരുന്നെന്നും നതാലിയ പറയുന്നു. 90 കിലോയാണ് നതാലിയയുടെ ഭാരം.പരിശീലനത്തിനായി ദിവസവും മണിക്കൂറുകളാണ് നതാലിയ മാറ്റി വയ്ക്കുന്നത്.
https://www.facebook.com/Malayalivartha