രണ്ടു 'പ്രധാനമന്ത്രി'മാരുടെ ആ വീടിനു പേര് ജവാഹര്‍!
ഒരു വീട്ടില്‍ നിന്നു കുട്ടികളുടെ പ്രധാനമന്ത്രിയായത് രണ്ടു പേര്‍. ഒടുവില്‍ അവരുടെ വീടിനു പേരു പിറന്നതും കുട്ടികളുടെ പ്രധാനമന്ത്രി പദത്തില്‍ നിന്ന്. ഇലക്കൊടിഞ്ഞിയിലെ 'ജവാഹര്‍' വീടിന് ആ പേരു വരാന്‍ കാരണമായത് ഗൗരി നന്ദനയും സഹോദരി ലക്ഷ്മി നന്ദനയും വഹിച്ച പദവിയില്‍ നിന്നാണ്.
ജില്ലാതലത്തില്‍ ശിശുദിനത്തില്‍ നടത്തുന്ന പരിപാടിയിലാണ് കുട്ടികളുടെ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നത്. ജില്ലാതലത്തില്‍ നടത്തുന്ന പ്രസംഗമല്‍സരത്തിലൂടെ ജേതാവായാണ് പദവിയിലേക്കുള്ള തിരഞ്ഞെടുപ്പ്. 2009-ലാണ് ഗൗരിനന്ദന പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്.
തുടര്‍ന്നു കലോല്‍സവത്തില്‍ സംസ്ഥാനതലത്തിലുള്‍പ്പെടെ പ്രസംഗത്തിലും മോണോ ആക്ടിലും ജേതാവായി. ഗൗരി നന്ദന ഇപ്പോള്‍ പാലക്കാട് അഷ്ടാംഗ ആയുര്‍വേദ കോളജില്‍ ഒന്നാം വര്‍ഷ ബിഎഎംഎസ് വിദ്യാര്‍ഥിനിയാണ്. ചേച്ചിക്കു പുറമെ രണ്ട് വര്‍ഷത്തിനകം ലക്ഷ്മി നന്ദനയും കുട്ടികളുടെ പ്രധാനമന്ത്രി സ്ഥാനത്തെത്തി.
സൗത്ത് പാമ്പാടി സെന്റ് തോമസ് ഹൈസ്‌കൂളിലെ ഒമ്പതാം ക്‌ളാസ് വിദ്യാര്‍ഥിനിയാണ് ലക്ഷ്മിനന്ദന. കുട്ടികള്‍ക്കു ലഭിച്ച പദവികളുടെ അഭിമാനത്തിലാണ് പുതിയ വീട് വച്ചപ്പോള്‍ മാതാപിതാക്കളായ വി.എം.പ്രദീപ് അധ്യാപികയായ ലേഖ ദമ്പതികള്‍ വീടിനു ജവാഹര്‍ എന്നു നാമകരണം നടത്തിയത്.!.
https://www.facebook.com/Malayalivartha