ഈ ഡിജിറ്റല്‍ ഗുളികകള്‍ ഡോക്ടര്‍ക്ക് സന്ദേശമയക്കും; ഉടന്‍ വിപണിയില്‍ ലഭ്യമാകും!
ലോകത്തെ ആദ്യത്തെ ഡിജിറ്റല്‍ ഗുളികക്ക് അമേരിക്കന്‍ അധികൃതര്‍ അംഗീകാരം നല്കി. ചികിത്സാരംഗത്ത് വിപ്ലവകരമായ പരിവര്‍ത്തനങ്ങള്‍ക്ക് വഴിയൊരുക്കുന്ന 'എബ്ലിഫൈ' എന്ന ഡിജിറ്റല്‍ ഗുളിക മനോരോഗികള്‍ക്കുവേണ്ടിയാണ് ആദ്യം തയാറാക്കുക.
ഇത്തരം ഗുളികകള്‍ ആമാശയത്തില്‍ എത്തിക്കഴിഞ്ഞാല്‍ അത് രോഗിയുടെ മരുന്നെടുക്കുന്നതിലെ കൃത്യനിഷ്ഠ, ശാരീരിക മാറ്റങ്ങള്‍ തുടങ്ങിയവ സിഗ്‌നലുകള്‍ വഴി ഡോക്ടറുടെ സ്മാര്‍ട്ട് ഫോണുകളിലേക്ക് വിനിമയം ചെയ്യുമെന്നതാണ് ജപ്പാനിലെ ഒറ്റ്‌സുക കമ്പനി വികസിപ്പിച്ച ഡിജിറ്റല്‍ ഗുളികയുടെ സവിശേഷത.
ഗുളികയോടൊപ്പമുള്ള ചിപ്പ് സിലിക്കണ്‍ വാലിയിലെ പ്രോട്ടസ് ഡിജിറ്റല്‍ ഹെല്‍ത്ത് ഇന്‍കോര്‍പറേറ്റഡാണ് രൂപകല്‍പന ചെയ്തത്.
https://www.facebook.com/Malayalivartha