ഭക്ഷണത്തിന് മാര്‍ഗ്ഗമില്ലാത്തതിനാല്‍ ചന്തക്കുരങ്ങുകള്‍ ആക്രമണകാരികളാകുന്നു
ശാസ്താംകോട്ടയില്‍ ചന്തക്കുരങ്ങുകള്‍ ഭക്ഷണത്തിന് വഴിയില്ലാത്തതിനാല്‍ ആക്രമണകാരികളാകുന്നു. വീടുകളും വ്യാപാരസ്ഥാപനങ്ങളും ലക്ഷ്യമിട്ട് ഇറങ്ങുന്ന ഇവ നാട്ടുകാര്‍ക്ക് വലിയ നാശനഷ്ടമാണുണ്ടാക്കുന്നത്. അമ്പതോളം ചന്തക്കുരങ്ങുകളാണ് ഇപ്പോഴുള്ളത്. ഇവര്‍ ശാസ്താംകോട്ട ചന്തയും പരിസരപ്രദേശങ്ങളും കേന്ദ്രീകരിച്ചാണ് ജീവിക്കുന്നത്
അമ്പലക്കുരങ്ങുകള്‍ക്ക് ക്ഷേത്രംവക അന്നദാനമുണ്ട്. എന്നാല്‍ പുറത്ത് വസിക്കുന്നവ നാട്ടിലിറങ്ങിയാണ് ഭക്ഷണം തേടുന്നത്. ഭക്ഷണം തേടിയുള്ള ഈ യാത്രയാണ് പ്രദേശവാസികള്‍ക്ക് ദുരിതമാകുന്നത്. പത്തും പതിനഞ്ചും അംഗങ്ങളുള്ള സംഘങ്ങളായാണ് യാത്ര. കണ്ണില്‍കണ്ടതെല്ലാം കൊണ്ടുപോവുകയും നശിപ്പിക്കുകയും ചെയ്യും. തെങ്ങിന് വലിയ നാശമാണ് കുരങ്ങുകള്‍ വരുത്തിവയ്ക്കുന്നത്.
കൂമ്പ് വിടരുന്ന അവസരത്തില്‍ത്തന്നെ നശിപ്പിക്കുന്നതിനാല്‍ കരിക്കും തേങ്ങയും നാട്ടുകാര്‍ക്ക് ലഭിക്കുന്നില്ല. വഴിയാത്രക്കാരെയും കുട്ടികളെയും സംഘംചേര്‍ന്ന് ആക്രമിക്കുന്നത് വലിയ ആശങ്കയാണുണ്ടാക്കുന്നത്. വ്യാപാരികള്‍ക്കും രക്ഷയില്ലാതായി. ശങ്കരമംഗലം കോളനി, മനക്കര, ശാസ്താംകോട്ട ടൗണ്‍ എന്നിവിടങ്ങളില്‍ ഇവയുടെ ശല്യം രൂക്ഷമാണ്.
ചന്തക്കുരങ്ങുകള്‍ക്കും ഭക്ഷണം നല്കുന്നതിന് സ്ഥിരം സംവിധാനമൊരുക്കിയാല്‍ ഒരുപരിധിവരെ ഇവയുടെ ശല്യം കുറയ്ക്കാന്‍ കഴിയുമെന്ന് നാട്ടുകാര്‍ പറയുന്നു. ഇതിന് പഞ്ചായത്ത് മുന്‍കൈയെടുക്കുകയോ സന്നദ്ധസംഘടനകള്‍ മുന്നിട്ടിറങ്ങി സംവിധാനമൊരുക്കയോ ചെയ്താല്‍ പ്രശ്‌നപരിഹാരമാകുമെന്നും അവര്‍ പറയുന്നു. കുരങ്ങുകള്‍ സ്ഥിരം തങ്ങാറുള്ള സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് ഭക്ഷണവിതരണം സാധ്യമാക്കാമെന്നും അഭിപ്രായമുയര്‍ന്നിട്ടുണ്ട്. ക്രമേണ ഇവയെ ഏതെങ്കിലുമൊരു സ്ഥലത്ത് കേന്ദ്രീകരിച്ച് സംരക്ഷിക്കാന്‍ കഴിയും. ശല്യം വര്‍ ്ധിച്ചാല്‍ കൂട്ടിലാക്കി പണ്ടത്തെപ്പോലെ വനത്തിലെത്തിക്കാനും സാധിക്കും.
https://www.facebook.com/Malayalivartha