101 ഫൈബര്‍ ഗ്ലാസ് ആനകള്‍ ഇന്ത്യാ പര്യടനത്തിന്
101 അലംകൃത ഫൈബര്‍ ഗ്ലാസ് ആനകളുടെ ഇന്ത്യന്‍ പര്യടനം ഈ മാസം മുതല്‍ തുടങ്ങുന്നു. ജയ്പൂര്‍, ന്യൂഡല്‍ഹി, കൊല്‍ക്കത്ത എന്നിവിടങ്ങളിലൂടെ യാത്ര ചെയ്ത് ഫെബ്രുവരിയില്‍ മുംബൈയിലെത്തും.
ആനകള്‍ വലിയ തോതിലുള്ള വാസസ്ഥല ഭീഷണി നേരിടുന്ന പശ്ചാത്തലത്തിലാണ് ബോധവത്കരണത്തിന്റെ ഭാഗമായാണ് എലിഫന്റ് പരേഡ് ഇന്ത്യ എന്ന പേരില്‍ ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നത്.
കഴിഞ്ഞ 100 വര്‍ഷത്തിനിടെ രാജ്യത്തെ മൊത്തം ആനകളുടെ എണ്ണത്തില്‍ 90 ശതമാനവും ഇല്ലാതായ ഗുരുതരമായ സാഹചര്യമാണുള്ളതെന്ന് പരിപാടിയുടെ സംഘാടകരായ എലിഫന്റ് ഫാമിലി പറയുന്നു. ഏഷ്യന്‍ ആനകളെ സംരക്ഷിക്കുക എന്ന ദൗത്യത്തില്‍ പ്രവര്‍ത്തനം കേന്ദ്രീകരിക്കുന്ന സന്നദ്ധ സംഘടനയാണിത്.
കലാകാരന്മാരും ഫാഷന്‍ ഡിസൈനര്‍മാരും ഇന്റീരിയര്‍ ഡെക്കറേറ്റര്‍മാരും ചേര്‍ന്നാണ് ആനകളെ ഒരുക്കിയിരിക്കുന്നത്. സുബോധ് ഗുപ്ത, ക്രിസ്റ്റ്യന്‍ ലുബൂട്ടിന്‍, അനിത ദോംഗ്രെ, മനീഷ് അറോറ, സബ്യസാചി മുഖര്‍ജി, വിക്രം ഗോയല്‍ തുടങ്ങിയവരാണ് ഇതിന് പിന്നില്‍.
രാജ്യത്തെ ഏറ്റവും വലിയ എലിഫന്റ് ആര്‍ട്ട് എക്‌സിബിഷനായിരിക്കും ഇത്. ആനകളെ ലേലത്തില്‍ വയ്ക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി എലിഫന്റ് ഫാമിലി ഇത്തരത്തിലുള്ള 23 പരേഡുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്.
250 കൃത്രിമ ആനകളെ വച്ച് 2010-ല്‍ ലണ്ടനിലാണ് അവസാനമായി പരേഡ് നടത്തിയത്. ഇന്ത്യ, തായ്‌ലാന്റ്, ഇന്‍ഡോനേഷ്യ, മലേഷ്യ, മ്യാന്‍മര്‍, കംബോഡിയ എന്നീ രാജ്യങ്ങളിലെ ഫീല്‍ഡ് 160 ഫീല്‍ഡ് പ്രോഗ്രാമുകള്‍ക്കായി 34.2 കോടി രൂപ സമാഹരിക്കാന്‍ ഇതിലൂടെ കഴിഞ്ഞു.
https://www.facebook.com/Malayalivartha