മസിലു പെരുപ്പിക്കാന്‍ സിന്തറ്റിക് ഓയിലിനെ ആശ്രയിച്ച 21-കാരന് സംഭവിച്ചത് കാണൂ...
ശരീരസൗന്ദര്യം നിലനിര്‍ത്തുവാന്‍ പ്രോട്ടീന്‍ പൗഡര്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ ഉപയോഗിച്ചതിനു ശേഷം വര്‍ക്ക് ഔട്ട് ചെയ്യുന്നവര്‍ അറിയണം റഷ്യന്‍ സ്വദേശിയായ ഇരുപത്തിയൊന്നുകാരന്‍ കിറില്‍ ടെറിഷിന്റെ കഥ. ഭൂരിഭാഗം യുവാക്കളെ പോലെ തന്നെ ശരീര സൗന്ദര്യം വര്‍ധിപ്പിക്കാന്‍ അക്ഷീണം പരിശ്രമിക്കുകയും അതുപോലെ തന്നെ മരുന്നുകളും ഉപയോഗിച്ചിരുന്നു കിറില്‍.
കൈകളിലെ മസിലുകള്‍ പെരുപ്പിക്കാന്‍ വലിയ അളവില്‍ സിന്തറ്റിക്ക് ഓയില്‍(സിന്തോള്‍) ആണ് ഈ യുവാവ് ദിനംപ്രതി ഇരു കൈകളുടെയും മസിലുകളില്‍ കുത്തിവച്ചത്. സിന്തോള്‍ അമിതമായി കൈകളില്‍ പ്രവേശിച്ചതിനെ തുടര്ന്ന് കൈകളുടെ വലിപ്പം അസാമാന്യമായി വര്‍ധിച്ച അവസ്ഥയിലാണ്.
എന്നാല്‍ കൈയുടെ രൂപ വ്യത്യാസത്തില്‍ കിറിലിന് യാതൊരു പരിഭവവുമില്ല. മാത്രവുമല്ല ബോഡി ബില്‍ഡിംഗില്‍ നിലവിലുള്ള എല്ലാ റിക്കാര്‍ഡുകളും ഒരു ദിവസം തന്റെ പേരിലേക്ക് എഴുതിച്ചേര്‍ക്കുമെന്നും കിറില്‍ വിശ്വസിക്കുന്നു.
ബോഡി ബില്‍ഡര്‍മാര്‍ ശരീര സൗന്ദര്യ മത്സരത്തിന് ഇറങ്ങുന്നതിന് മുമ്പ് മസിലുകള്‍ വികസിക്കുന്നതിനായി ചെറിയ അളവില്‍ മാത്രം സിന്തോള്‍ ഉപയോഗിക്കാറുണ്ട്. കിറിലിന്റെ അമിതമായ ഉപയോഗം കൊണ്ട് പത്ത് ദിവസത്തിനുള്ളില്‍ പത്ത് ഇഞ്ചാണ് കൈയുടെ മസില്‍ വികസിച്ചത്. മാത്രമല്ല ശരീരത്തിന്റെയും കൈയുടെയും നിറങ്ങള്‍ തമ്മില്‍ വ്യത്യാസമുണ്ട്. സിന്തോളിന്റെ അമിതമായ ഉപയോഗം പല രോഗങ്ങളും പിടിപെടാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് കിറിലിന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha