കുഞ്ഞുങ്ങള്‍ക്കായി ഭക്ഷണം മോഷ്ടിച്ച യുവതിയെ അറസ്റ്റ് ചെയ്തെങ്കിലും...ജാമ്യത്തിലിറങ്ങിയപ്പോള്‍ സര്‍പ്രൈസ് ഒരുക്കിയതും പോലീസ്!
നോര്‍ത്ത് കരോലിനയിലെ തെരേസ വെസ്റ്റ് എന്ന അമ്മ ഒരു ഹോട്ടലില്‍ നിന്നും ഭക്ഷണ സാധനങ്ങള്‍ മോഷ്ടിച്ചത് മൂന്നു ദിവസമായി പട്ടിണി കിടക്കുന്ന മക്കളുടെ കരച്ചില് സഹിക്കവയ്യാതെയാണ്!
തലയ്ക്ക് ക്ഷതമേറ്റതിനാല് ജോലിക്കുപോകാന്‍ കഴിയാത്ത ഇവര്‍ കുറ്റം സമ്മതിച്ചപ്പോള്‍ അറസ്റ്റ് ചെയ്യാന്‍ വന്ന പോലീസുദ്യോഗസ്ഥരോട് മോഷ്ടിക്കാനുണ്ടായ കാരണം തുറന്നു പറഞ്ഞു.
സംഭവം കേട്ടതിനു ശേഷം മനസാക്ഷിയുടെ കോടതിയില്‍ ഇവര്‍ തെറ്റുകാര്‍ക്ക് ഇവരെ അറസ്റ്റ് ചെയ്യുകയല്ലാതെ മറ്റ് മാര്‍ഗമില്ലായിരുന്നു.
പിന്നീട് ജാമ്യത്തിലിറങ്ങി വീട്ടില്‍ വന്ന തെരേസ അക്ഷരാര്‍ഥത്തില്‍ ഞെട്ടിപ്പോയി. കാരണം വീട്ടിലെ ഫ്രിഡ്ജിനുള്ളില് നിറയെ ആഹാരപദാര്‍ഥങ്ങള്‍!
വിശപ്പ് കാരണം മോഷ്ടിക്കേണ്ടിവന്ന തെരേസയ്ക്ക് സമ്മാനമായി ഭക്ഷണം നല്കിയതാകട്ടെ ഇവരെ അറസ്റ്റ് ചെയ്ത പോലീസുദ്യോഗസ്ഥരും. അത്ര ക്രൂരരല്ല പോലീസുദ്യോഗസ്ഥര്‍ എന്ന് അടിക്കുറിപ്പോടെ പോലീസ് ഡിപ്പാര്‍ട്ട്മെന്റാണ് ഈ സംഭവം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.
https://www.facebook.com/Malayalivartha