കിണറ്റില്‍ വീണ ആനയ്ക്ക് പുതുജീവന്‍ ലഭിച്ചത് ഉദ്വേഗത്തിന്റെ 36 മണിക്കൂറുകള്‍ക്കു ശേഷം!
ഇരുപതടി താഴ്ചയുള്ള കിണറ്റില്‍ വീണ ആനയെ മുപ്പത്തിയാറ് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ പുറത്തെത്തിച്ചു. സംഭവം നടന്നത് ഛത്തീസ്ഗഡിലെ സുര്‍ജാപുര്‍ ജില്ലയിലാണ്. കിണറ്റിലേക്ക് വഴി വെട്ടിയതിനു ശേഷം രണ്ടു ക്രെയിനുകളുടെ സഹായത്താലാണ് ആനയെ പുറത്തെടുത്തത്. വീഴ്ചയില്‍ ആനയുടെ കാലിനു പരിക്കേറ്റിട്ടുണ്ട്.
ജനവാസ മേഖലയിലെത്തിയ പതിനെട്ട് ആനകളടങ്ങിയ സംഘത്തെ ഗ്രാമവാസികള്‍ ഭയപ്പെടുത്തി ഓടിക്കുന്നതിനിടയിലാണ് അതിലൊരു ആന മുപ്പതടി താഴ്ച്ചയുള്ള പൊട്ടകിണറ്റില്‍ വീണത്. തുടര്‍ന്ന് പിന്തിരിഞ്ഞു പോകാതിരുന്ന ആനക്കൂട്ടം കിണറിനു സമീപം നിന്ന് ചിന്നം വിളിച്ചുകൊണ്ടിരുന്നു. സംഭവം മനസിലാക്കിയ ആളുകള്‍ തുടര്‍ന്ന് വനം വകുപ്പ് അധികൃതരെ വിവരമറിയിക്കുകയുമായിരുന്നു. കിണറിന്റെ സമീപത്തു നിന്നും ആനക്കൂട്ടം പിന്‍വാങ്ങിയതിനു ശേഷമാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്.
വടം ഉപയോഗിച്ച് ആനയുടെ വയറില്‍ കെട്ടിയതിനു ശേഷം ക്രെയിനിന്റെ ഇരുമ്പു വടം അതില്‍ കൊളുത്തി അന്തരീക്ഷത്തിലേക്ക് ഉയര്‍ത്തിയാണ് ആനയെ പുറത്തെത്തിച്ചത്. ആനയുടെ പരിക്ക് ഭേദമായി കഴിഞ്ഞ് കാട്ടില്‍ വിടുമെന്ന് അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha