ഈ കുഞ്ഞിനെയും വില്‍ക്കല്ലേ; യജമാനനു മുന്നില്‍ നായയുടെ പ്രതിഷേധം!
അമ്മമാര്‍ക്ക് സ്വന്തം മക്കള്‍ എന്നും പ്രിയപ്പെട്ടവരാണ്. അവരുടെ മേല്‍ ഒരു നിഴല്‍ വീഴുന്നതു പോലും അവര്‍ സഹിക്കില്ല. മനുഷ്യരുടെ കാര്യത്തില്‍ മാത്രമല്ല മൃഗങ്ങളുടെ കാര്യത്തിലും ഇത് സത്യമാണെന്നു തെളിയിക്കുകയാണ് പുതിയ വീഡിയോ. ഗോള്‍ഡന്‍ റിട്രീവര്‍ ഇനത്തില്‍പ്പെട്ട വളര്‍ത്തുനായ തന്റെ കുഞ്ഞിനെ സ്പര്ശിക്കുവാന് ശ്രമിക്കുന്ന ഉടമയെ തടയുന്നതാണ് വീഡിയോയിലുള്ളത്.
ചൈനയിലെ യാന്തായി സ്വദേശിയുടെ നാലുവയസുകാരിയായ ആദിയെന്ന വളര്‍ത്തുനായ ആണ് തന്റെ കുട്ടിയെ ഒന്നു സ്പര്‍ശിക്കാന്‍ ഉടമയെ സമ്മതിക്കാതിരുന്നത്. ഉടമ നായ്ക്കുട്ടിയുടെ കൈയില്‍ പിടിക്കാന്‍ ശ്രമിക്കുമ്പോള്‍ ആദി നായ്ക്കുട്ടിയുടെ കൈ തട്ടിമാറ്റുകയും പിന്നീട് കുട്ടിയെ സ്പര്‍ശിക്കാന്‍ കഴിയാത്ത വിധം ശരീരത്തിനു മുകളില്‍ കയറി കിടന്നു പ്രതിരോധിക്കുകയുമായിരുന്നു.
ആദിക്ക് ജനിച്ച മറ്റ് കുഞ്ഞുങ്ങളെ ഉടമ വിറ്റിരുന്നു. തന്റെ അടുക്കല്‍ നിന്ന് ഈ കുഞ്ഞിനെയും അകറ്റുമോയെന്ന ഭയമാണ് ഇത്തരത്തില്‍ പ്രവര്‍ത്തിക്കാന്‍ ആദിയെ പ്രേരിപ്പിച്ചത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്ന വീഡിയോ ഇതിനോടകം തന്നെ വൈറലായി മാറിക്കഴിഞ്ഞു.
https://www.facebook.com/Malayalivartha