അശ്ലീലദൃശ്യങ്ങള്‍ക്കായി സൈറ്റുകള്‍ തുറക്കുന്നവര്‍ക്ക് മുമ്പിലെത്തുന്നത് ഭജന; കിടിലന്‍ പണിയുമായി ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി!
അശ്ലീല സൈറ്റ് സന്ദര്‍ശകര്‍ക്ക് കൂച്ചുവിലങ്ങിടുന്ന ആപ്പുമായി എത്തിയിരിക്കുന്നു ഹിന്ദു ബനാറസ് യുണിവേഴ്‌സിറ്റി. ആര്‍ത്തിപൂണ്ട് പോണ്‍സൈറ്റിലേക്ക് പൂണ്ടിറങ്ങാന്‍ ശ്രമിക്കുന്നവര്‍ കേള്‍ക്കുന്നത് ഹിന്ദു ഭക്തിഗാനങ്ങള്‍. അങ്കിത് ശ്രീവാസ്തവ, ഡോ.വി.എന്‍ മിശ്ര എന്നിവര്‍ ചേര്‍ന്നാണ് പോണ്‍സൈറ്റ് ആരാധകര്‍ക്ക് എട്ടിന്റെ പണി കൊടുത്തിരിക്കുന്നത്.
'ഹര്‍ ഹര്‍ മഹാദേവ്' എന്ന പേരിലാണ് ആപ്ലിക്കേഷന്‍ സൃഷ്ടിച്ചിരിക്കുന്നത്. ന്യുറോളജിസ്റ്റായ മിശ്ര 'സാമൂഹിക പരിഷ്‌കര്‍ത്താവും പ്രബോധകനും പോണോഗ്രഫി വിരുദ്ധ പോരാളി'യുമെന്നാണ് തന്നെ കുറിച്ച് സ്വയം വിശേഷിപ്പിക്കുന്നത്. അടുത്ത മാസം പുതിയ സംവിധാനം കൊണ്ടുവരുമെന്ന് ഡോ.മിശ്ര പറയുന്നൂ.
മുസ്ലീം വിഭാഗത്തില്‍പെട്ടയാളാണ് ഇത്തരം സൈറ്റ് തുറക്കുന്നതെങ്കില്‍ 'അള്ളാഹു അക്ബര്‍' എന്നായിരിക്കും കേള്‍ക്കുക. മറ്റു സമുദായത്തില്‍പെട്ടവര്‍ക്കായും ഇത്തരത്തില്‍ സംവിധാനങ്ങള്‍ കൊണ്ടുവരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നമ്മുടെ 'മനോഭാവത്തിലെ അഴിമതി' കുറയ്ക്കാന്‍ ഇത് സഹായിക്കുമെന്നാണ് മിശ്രയുടെ വാദം. സമൂഹത്തില്‍ ബാധിച്ചിരിക്കുന്ന ഇത്തരം മനോഭാവങ്ങളെ കുറയ്ക്കാനുള്ള ഏറ്റവും നല്ല നടപടിയാണിത്. ഇത് മദന്‍ മോഹന്‍ മാളവ്യയുടെ നാടാണ്. ശ്രേഷ്ഠതയെ മാനിക്കുന്നുവെന്നും യൂണിവേഴ്‌സിറ്റിയിലെ മെഡിക്കല്‍ സൂപ്രണ്ടായ ഒ.പി ഉപാധ്യായ പറഞ്ഞു.
എന്നാല്‍ പുതിയ ആപ്പിന് ചില പരിമിതികളുമുണ്ട്. മൈക്രോസോഫ്റ്റ് വിന്‍ഡോസ് ഉള്ളയിടങ്ങളിലായിരിക്കും ആദ്യം ഇവ ലഭ്യമാകുക. മറ്റു സംവിധാനങ്ങളില്‍ എത്താന്‍ വൈകും. 2000 സൈറ്റുകളെ ബ്ലോക്ക് ചെയ്യാനുള്ള ശേഷി പ്രോഗ്രാമിനുണ്ടെന്ന് ഡോ.മിശ്ര അവകാശപ്പെടുന്നു. എന്തായാലും ഇത് വിജയകരമായി നടപ്പിലാക്കാനായാല്‍ ഒരു പുതിയ വിപ്ലവമാകുമതെന്ന് തീര്‍ച്ച.
https://www.facebook.com/Malayalivartha