'ഇങ്ങനെയും ഉണ്ടോ ലോകതോല്‍വി; ക്ലാസില്‍ കയറി അധ്യാപികയെ കണക്ക് പഠിപ്പിച്ച ബിജെപിയുടെ വിദ്യാഭ്യാസമന്ത്രി; പഠിപ്പിച്ച കണക്ക് കേട്ടവരെല്ലാം മൂക്കത്ത് വിരല്‍ വെച്ചുപോയി!
കണക്ക് ടീച്ചറെ തെറ്റായി കണക്ക് പഠിപ്പിക്കാന്‍ ശ്രമിക്കുന്ന ഉത്തരാഖണ്ഡ് വിദ്യാഭ്യാസ മന്ത്രിയുടെ വീഡിയോ വൈറല്‍ ആയി. സ്‌കൂളില്‍ ഇന്‍സ്‌പെക്ഷനു വേണ്ടി എത്തിയ മന്ത്രി അരവിന്ദ് പാണ്ഡെയാണ് കണക്ക് ടീച്ചറോട് അപമര്യാദയായി പെരുമാറിയത്.
മന്ത്രി ടീച്ചറോട് ചോദ്യം ചോദിക്കുന്നതാണ് വീഡിയോയില്‍. എന്നാല്‍ ടീച്ചര്‍ ശരിയുത്തരം പറഞ്ഞിട്ടും, താന്‍ പറയുന്ന തെറ്റായ ഉത്തരത്തിന് വേണ്ടി വാദിക്കുന്ന മന്ത്രിയെ വീഡിയോയില്‍ കാണാം.
മന്ത്രി പഠിപ്പിച്ചതിങ്ങനെയാണ്.
രണ്ട് നെഗറ്റീവ് സംഖ്യകളുടെ തുക കാണുന്ന വിധമാണ് മന്ത്രി ടീച്ചറോട് ചോദിക്കുന്നത്. ലഭിക്കുന്ന ഉത്തരം നെഗറ്റീവായിരിക്കുമെന്നത് കണക്കിലെ അടിസ്ഥാനപരമായ തത്വമാണ്. എന്നാല്‍ ഉത്തരം പോസിറ്റീവായിരിക്കുമെന്നാണ് മന്ത്രിയുടെ വാദം.
കെമിസ്ട്രിയില്‍ നിന്നുള്ള ലളിതമായ ചോദ്യം ചോദിക്കാമെന്ന് പറഞ്ഞുകൊണ്ടായിരുന്നു അരവിന്ദ് പാണ്ഡെ ചോദ്യമുന്നയിച്ചത്. ഉത്തരം നെഗറ്റീവാണ് ലഭിക്കുകയെന്ന് ഉറപ്പിച്ചു പറയുന്ന ടീച്ചറോട് രൂക്ഷമായാണ് മന്ത്രി പെരുമാറുന്നത്.
പാഠപുസ്തകം വാങ്ങി അടച്ചുപിടിച്ച് അതിലെ നാലാമത്തെ അധ്യായത്തിന്റെ പേര് പറയാനായിരുന്നു ടീച്ചറോടുള്ള മന്ത്രിയുടെ അടുത്ത ചോദ്യം. ഒപ്പം, ഇങ്ങിനെയൊക്കെയാണോ കുട്ടികളെ പഠിപ്പിക്കുന്നതെന്ന ശകാരവും!
https://www.facebook.com/Malayalivartha