മരണമെത്തും മുമ്പ് കടല്‍ കാണണമെന്ന യുവതിയുടെ അന്ത്യാഭിലാഷം സാധിച്ചു നല്‍കി ആംബുലന്‍സ് ഡ്രൈവര്‍!
ഒരു രോഗിയെ സ്‌ട്രെച്ചറില്‍ ആശുപത്രിക്കുള്ളിലേതിന് സമാനമായ സജ്ജീകരണങ്ങളോടെ കടല്‍ക്കരയില്‍ കണ്ട ആളുകള്‍ക്ക് ആദ്യം ഒന്നും മനസിലായില്ല. കാര്യം അറിഞ്ഞപ്പോള്‍ ഒരു നെടുവീര്‍പ്പോടെ എല്ലാം കണ്ടുനില്‍ക്കാനേ അവര്‍ക്കായുള്ളു. കാരണം കടന്നു പോകുന്ന ഓരോ നിമിഷത്തിലും മരണം തന്നിലേക്ക് കൂടുതല്‍ അടുത്തുകൊണ്ടിരിക്കുന്നുവെന്ന് മനസിലാക്കിയ ഒരു യുവതിയുടെ അവസാനത്തെ ആഗ്രഹം സാധിച്ചു നല്‍കുവാനായിരുന്നു രോഗിയുമായി ആംബുലന്‍സ് അവിടെ എത്തിയത്. തന്നെ മരണം കവര്‍ന്നെടുക്കുന്നതിനു മുമ്പ് കടല്‍ കാണുക എന്നതായിരുന്നു അവരുടെ ആഗ്രഹം.
ഓസ്‌ട്രേലിയയിലെ ഹാര്‍വി വേയിലാണ് ഏവരെയും ഈറനണിയിച്ച് സ്‌ട്രെച്ചറില്‍ കിടക്കുന്ന യുവതിയുമായി ആശുപത്രി അധികൃതര്‍ എത്തിയത്. ക്വീന്‍സ് ലന്‍ഡ് ആംബുലന്‍സ് സര്‍വ്വീസിലെ അധികൃതര്‍ യുവതിയുമായി ആശുപത്രിയിലേക്ക് പോകുമ്പോഴാണ് ഇവര്‍ തന്റെ അന്ത്യാഭിലാഷം അവരുമായി പങ്കുവെച്ചത്. ഇതിനെ തുടര്‍ന്ന് ആശുപത്രിയിലേക്കുള്ള യാത്രയില്‍ അധികൃതര്‍ വഴി തിരിച്ചുവിട്ട് നേരെ ബീച്ചിലേക്ക് യുവതിയുമായി എത്തുകയായിരുന്നു. പിന്നീട് ഇവര്‍ കിടന്ന സ്‌ട്രെച്ചര്‍ കടലിനു അഭിമുഖമായി വയ്ക്കുകയും ചെയ്തു. കുറച്ചു സമയത്തിനു ശേഷം രോഗിയുമായി ആംബുലന്‍സ് മടങ്ങി.
ക്വീന്‍സ്ലന്‍ഡ് ആംബുലന്‍സ് സര്‍വ്വീസ് അധികൃതര്‍ ഈ ദൃശ്യങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചതിനെ തുടര്‍ന്ന് വൈറലായി. സോഷ്യല്‍ ്മീഡിയയില്‍ ഇവര്‍ക്ക് അഭിനന്ദന പ്രവാഹമാണ്.
https://www.facebook.com/Malayalivartha