തിളങ്ങും ബീച്ച്! മാലി ദ്വീപിലെ മനോഹര കാഴ്ചകളിലേക്ക് ഒരു പുതിയ ദൃശ്യം കൂടി!
മാലി ദ്വീപ് മനോഹരമായ ബീച്ചുകള്‍ കൊണ്ട് സമ്പന്നമാണ്. ലോകത്തിലെ ഏറ്റവും തെളിഞ്ഞ ജലസ്രോതസുകളും ആകാശവുമെല്ലാം ഇവിടെയാണെന്നാണ് പറയപ്പെടുന്നത്. മാലിദ്വീപിലെ മനോഹര കാഴ്ചകളിലേക്ക് ഒരു പുതിയ ദൃശ്യം കൂടി ചേര്‍ക്കപ്പെട്ടിരിക്കുന്നു.മാലിയിലെ ബീച്ചുകള്‍ ഇപ്പോള്‍ തിളങ്ങുകയാണ്!രാത്രിയില്‍ നീല നിറത്തില്‍ തിളങ്ങുന്ന മാലി ദ്വീപിലെ ഒരു ബീച്ചിന്റെ ചിത്രം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇന്റര്‍നെറ്റില്‍ കറങ്ങുന്നുണ്ടായിരുന്നു.
ആരെങ്കിലും ഫോട്ടോഷോപ്പ് ചെയ്ത ചിത്രമായിരിക്കും ഇതെന്നായിരുന്നു മിക്കവരുടെയും കമന്റ്. എന്നാല്‍ ഇത് ശരിക്കുള്ള ചിത്രങ്ങളാണെന്ന് സമുദ്ര ഗവേഷകനും അധ്യാപകനുമായ ജയിംസ് മോറിന് പറയുന്നു.
മനുഷ്യന്റെ എല്‍ ഇഡി ലൈറ്റുകളല്ല, മറിച്ച് പ്രകൃതിയിലുള്ള ചില കുഞ്ഞന്‍ ജീവികളാണ് ഈ തിളക്കത്തിനു പിന്നില്‍. ഒസ്ട്രാകോഡ് ക്രസ്റ്റേഷ്യന്‍സ് എന്നു പേരുള്ള ഈ ജീവിക്ക് ഒരു മില്ലീമീറ്റര്‍ മാത്രമാണ് നീളം. സീഡ് ഷ്രിം എന്നും ഇവയ്ക്ക് പേരുണ്ട്.
ഒരു മിനിറ്റോളം തുടര്‍ച്ചയായി നീല പ്രകാശം പുറപ്പെടുവിക്കാന്‍ ഇവയ്ക്കാകും. ഇവ കൂട്ടമായി കടല്ക്കരയില് എത്തിയതോടെയാണ് ബീച്ച് ആകെ നീലനിറത്തില്‍ തിളങ്ങിയത്. ജമൈക്ക, പ്യൂര്‍ട്ടോ റിക്കോ,ബെല്‍ജിയം എന്നിവിടങ്ങളിലൊക്കെ ഇടയ്ക്കിടെ ഇത്തരത്തില്‍ തിളങ്ങുന്ന ബീച്ചുകള്‍ കാണാം.
https://www.facebook.com/Malayalivartha