ജയിലിലെ ചെടിയുടെ ഇല തിന്ന കഴുതകളെ ജയിലിലടച്ചു!
ഉത്തര്‍പ്രദേശില്‍ കഴുതകളെ പോലീസ് പിടികൂടി ജയിലിലടച്ചു. ജാലാവുന്‍ ജില്ലയിലെ ഉറയ് ജയിലിലാണ് എട്ടു കഴുതകളെ പാര്‍പ്പിച്ചത്. ജയിലിനു പുറത്തു നട്ടിരുന്ന വില കൂടിയ ചെടികളുടെ ഇലകള്‍ തിന്നുനശിപ്പിച്ചു എന്നു ചൂണ്ടിക്കാട്ടിയാണ് കഴുതകളെ ജയിലിലടച്ചതെന്നാണ് രസകരം.
ജയില്‍ മുറിയില്‍ നാലു ദിവസമാണ് കഴുതകള്‍ കഴിച്ചുകൂട്ടിയത്. ലക്ഷങ്ങള്‍ വിലമതിക്കുന്ന ചെടികളാണ് കഴുതകള്‍ കടിച്ചുതിന്നതെന്നാണ് പോലീസ് പറയുന്നത്. ഈ കഴുതകളുടെ ഉടമസ്ഥനോടു മുമ്പുതന്നെ കഴുതകളെ അഴിച്ചുവിടരുതെന്ന് മുന്നറിയിപ്പു നല്കിയിരുന്നെന്നും ഇത് ഉടമസ്ഥന്‍ പാലിക്കാത്തതിനെ തുടര്‍ന്നാണ് കഴുതകളെ ജയിലിലടച്ചതെന്നും പോലീസ് പറയുന്നു.
നാലു ദിവസത്തിനുശേഷം ഒരു പ്രാദേശിക രാഷ്ട്രീയക്കാരന്‍ ജാമ്യം തേടി എത്തിയതിനെ തുടര്‍ന്നാണ് കഴുതകളെ പുറത്തുവിടാന്‍ ജയില്‍ അധികാരികള്‍ തയാറായത്.
.
https://www.facebook.com/Malayalivartha