നേരത്തെ നിശ്ചയിച്ച അവധിദിന ടൂറിനു പോകും മുന്‍പ്, അന്ന് ഓഫീസ് സന്ദര്‍ശനത്തിനെത്തുന്ന സിഇഒയ്ക്ക് ജീവനക്കാരിയുടെ കുറിപ്പ്; പിന്നെന്തു സംഭവിച്ചു എന്നറിയണോ...?
ലിങ്ക്ഡ്ഇന്‍ എന്ന സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ജീവനക്കാരിയാണ് മരിയ വാള്‍ട്ടണ്‍. കമ്പനി മേധാവി ഓഫിസ് സന്ദര്‍ശനത്തിനായി തെരഞ്ഞെടുത്ത ദിവസം മരിയ അവധിക്കാല വിനോദസഞ്ചാരത്തിനായി തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയ ദിവസങ്ങളായിരുന്നു. ഓഫീസ് സിഇഒ എത്തുമ്പോള്‍ അവിടെ കാണാതെ യാത്രയ്ക്കു പോകുന്നത് കുഴപ്പമാകുമോ എന്നായിരുന്നു പിന്നീട് മരിയയുടെ പേടി. യാത്ര മാറ്റി വയ്ക്കാനും സാധിക്കുമായിരുന്നില്ല. അവസാനം മരിയ തന്നെ ഈ പ്രശ്‌നത്തിന് ഒരു മാര്‍ഗ്ഗം കണ്ടു പിടിച്ചു. തന്റെ ഏറ്റവും പുതിയ സെല്‍ഫി പിക്ചറും ഒരു ചെറിയ നോട്ടും വര്‍ക് സ്‌റ്റേഷനില്‍ സിഇഒയ്ക്കായി തയ്യാറാക്കിവച്ചു.
ജെഫ് വെയ്‌നര്‍, ഓഫിസ് സന്ദര്‍ശിക്കാന്‍ തീരുമാനിച്ചതിനു നന്ദി. ഞാന്‍ ഇപ്പോള്‍ ജോലി ചെയ്യുന്ന ടീമില്‍ എനിക്കഭിമാനമുണ്ട്. കാണൂ, എന്റെ ഏറ്റവും പുതിയ സെല്‍ഫി! താങ്കളോടൊത്തുള്ള ഒരു സെല്‍ഫിക്കുള്ള അവസരം എനിക്ക് നഷ്ടമായി. ഇതായിരുന്നു ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ കാണാനും വായിക്കാനും വേണ്ടി മരിയ വര്‍ക് സ്‌റ്റേഷനില്‍ സൂക്ഷിച്ച കുറിപ്പ്.
ജെഫ് വെയ്‌നര്‍ എന്ന ലിങ്ടിന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ മരിയയുടെ ഈ കുറിപ്പ് കണ്ടു. മരിയയുടെ ഈ മര്യാദയുള്ള പെരുമാറ്റം കൊണ്ട് ജെഫ് വെയ്‌നര്‍ അവരുടെ വര്‍ക്ക് സ്റ്റേഷനില്‍ നിന്നുകൊണ്ടൊരു സെല്‍ഫി എടുത്തിട്ട് തിരിച്ച് ഒരു കുറിപ്പ് മരിയ്ക്കായി എഴുതി വെച്ചു. ''മരിയ, ഇത്തവണ ഡബ്ലിനില്‍ വന്നപ്പോള്‍ കാണാന്‍ കഴിയാതിരുന്നതില്‍ ഖേദിക്കുന്നു. ഇപ്പോള്‍ ചെയ്യുന്ന മഹത്തായ ജോലി ഗംഭീരമായി തുടരൂ. നമ്മുടെ ടീമിലെ ഏറ്റവും മിടുക്കിയായി തന്നെ ഇനിയും തുടരാന്‍ കഴിയട്ടെ.'' ഇതായിരുന്നു ജെഫ് വെയ്‌നറുടെ കുറിപ്പ്.
തിരിച്ചുവന്ന മരിയ ആഹ്ലാദത്തോടെ സമൂഹമാധ്യമത്തില്‍ ചിത്രം പോസ്റ്റ് ചെയ്തു. ലോകമാകെ തരംഗമായിരിക്കുകയാണ് മരിയയുടെ പോസ്റ്റും ലിങ്ടിന്‍ മേധാവി ജെഫ് വെയ്‌നറുടെ അവസരോചിത പ്രവൃത്തിയും. വെയ്‌നറുടെ സന്ദര്‍ശനത്തില്‍ മരിയയെ കാണാനോ അവര്‍ ഉള്‍പ്പെട്ട ടീമുമായി സംസാരിക്കാനോ പദ്ധതികളുണ്ടായിരുന്നില്ല. സിഇഒയുടെ പതിവു സന്ദര്‍ശനം മാത്രമായിരുന്നു അത്. പക്ഷേ സിഇഒ വരുമ്പോള്‍ ഇല്ലാതിരിക്കുന്നതു നല്ല കാര്യമല്ലല്ലോ. അതുകൊണ്ടാണ് ഒരു പോസ്റ്റ് വര്‍ക് സ്‌റ്റേഷനില്‍ വയ്ക്കാമെന്നു തീരുമാനിച്ചതെന്നും മരിയ പറയുന്നു. ജോലിക്കാരും മേധാവിയും തമ്മില്‍ ഊഷ്മളമായ ബന്ധം പുലര്‍ത്തുന്ന സ്ഥാപനങ്ങളിലൊന്നാണ് ലിങ്ടിന്‍.
https://www.facebook.com/Malayalivartha