23 കാരന്റെ വായ്ക്കുള്ളില്‍ 459 സ്ട്രോകള്‍.. ഗിന്നസ് റെക്കോര്‍ഡ് നേടിയത് സ്ട്രോകള്‍ വായില്‍ കുത്തിനിറച്ച്! വീഡിയോ വൈറലാകുന്നു
ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കുക എന്നത് നിസ്സാര കാര്യമല്ല. ഇതിനായി പല പരീക്ഷണങ്ങള്‍ക്കും ആളുകള്‍ തയ്യാറാകാറുണ്ട്.
ഒഡീഷ സ്വദേശി മനോജ് കുമാര്‍ എന്ന യുവാവ് ഗിന്നസ് റെക്കോര്‍ഡ് നേടിയത് സ്ട്രോകള്‍ വായില്‍ കുത്തിനിറച്ചാണ്.
459 സ്ട്രോകള്‍ 10 സെക്കന്‍ഡ് നേരത്തേക്ക് വായില്‍ തിരുകിയായിരുന്നു മനോജിന്റെ സാഹസം.
മനോജിനു മുന്നില്‍ പ്ലാസ്റ്റിക് സ്ട്രോകള്‍ അടിയറവു പറഞ്ഞതോടെ വഴിമാറിയത് കഴിഞ്ഞ എട്ട് വര്‍ഷമായി ആരും തകര്‍ക്കാതിരുന്ന റിക്കാര്‍ഡാണ്.
ചെറുപ്പം മുതലേ ഗിന്നസ് റിക്കാര്‍ഡ് സ്വന്തമാക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നെന്നും ഇപ്പോഴിത് നടപ്പായതില്‍ ഏറെ സന്തോഷമുണ്ടെന്നും 23 കാരനായ മനോജ് പറഞ്ഞു.
സ്ട്രോകള്‍ വായില്‍നിന്നു വഴുതിപ്പോകാതിരിക്കാന്‍ കൈകള്‍ ഉപയോഗിക്കരുത് എന്നതുള്‍പ്പെടെയുള്ള കര്‍ശന നിബന്ധനകള്‍ ഗിന്നസ് അധികൃതര്‍ നല്‍കിയിരുന്നു. എന്നാല്‍ ഒരു നിബന്ധനകളും മനോജിന്റെ തുറന്ന വായ്ക്കു മുന്നില്‍ തടസമായില്ല.
https://www.facebook.com/Malayalivartha