കുരങ്ങുകളുമായി അപൂര്‍വ സൗഹൃദം ഉള്ള ഒന്നര വയസ്സുകാരന്‍; അമ്പരപ്പിക്കുന്ന കാഴ്ച (വീഡിയോ)
മൃഗങ്ങളുമായി പൊതുവെ കുട്ടികള്‍ക്ക് വളരെ അടുപ്പമാണ്. അതിന്റെ കളിയും അവ കാണിച്ചുകൂട്ടുന്നതൊക്കെ കണ്ടിരിക്കാന്‍ കുട്ടികള്‍ക്ക് നല്ല ഇഷ്ടമായിരിക്കും. എന്നാല്‍ അതിന് സമ്മതിക്കുന്ന മാതാപിതാക്കള്‍ വളരെ ചുരുക്കം പേരായിരിക്കും. കാരണം, കുട്ടികളുടെ സുരക്ഷ തന്നെയാണ്.
മൃഗങ്ങള്‍ എപ്പോഴാണ് പ്രകോപിതരാകുകയെന്ന് നമുക്കറിയില്ല. മുതിര്‍ന്നവരെ പോലെ പെട്ടെന്നൊന്നും കുട്ടികള്‍ക്ക് അക്രമത്തില്‍ നിന്നും രക്ഷപ്പെടാനും പറ്റണമെന്നില്ല. വീട്ടില്‍ തന്നെ വല്ല പട്ടിയേയോ പൂച്ചയേയോ വളര്‍ത്തുന്നുണ്ടെങ്കില്‍ തന്നെ അതിനടുത്തേക്ക് പോലും പോകാന്‍ സമ്മതിക്കാത്തവരാണ് അധിക പേരും. എന്നാല്‍ ഇവിടെ അതില്‍ നിന്നും വേറിട്ടൊരു കാഴ്ച്ചയാണ് നമുക്ക് കാണാന്‍ കഴിയുന്നത്.
തികച്ചും അപൂര്‍വമായൊരു ദൃശ്യം തന്നെയാണ് വൈറലായികൊണ്ടിരിക്കുന്നത്. 18 മാസം പ്രായമുള്ള കര്‍ണാടകയിലുള്ള ഒരു ബാലന്റെയും ഒരു കൂട്ടം കുരങ്ങുകളുടെയും അപൂര്‍വ സൗഹൃദത്തിന്റെ നേര്‍ക്കാഴ്ചയാണ് ഇത്.
ഹുബ്ലിക്കാരനായ ഈ കുസൃതി പയ്യന്‍ കുരങ്ങുകള്‍ക്ക് ഭക്ഷണം നല്‍കാന്‍ തുടങ്ങിയത് ഒരു വയസ് ആകുന്നതിന് മുമ്പായിരുന്നു. അത് പിന്നീട് വലിയ സൗഹൃദത്തിലേക്കാണ് വളരാന്‍ തുടങ്ങിയത്. ദിവസവും കുട്ടിയെ രാവിലെ വിളിച്ചുണര്‍ത്തുന്നത് പോലും ഈ സുഹൃത്തുക്കളാണ്. അവരോടൊപ്പം വിനോദത്തിനായും കൂട്ടുപോകുന്നത് ഇവനാണ്.
ഇങ്ങനെയൊക്കെ ആണെങ്കിലും ഒരിക്കല്‍ പോലും കുരങ്ങുകള്‍ കുട്ടിയെ ഉപദ്രവിച്ചിട്ടില്ലെന്ന് അമ്മ പറയുന്നു. അപൂര്‍വ സൗഹൃദത്തിന്റെ കാണാക്കാഴ്ചകള്‍ എഎന്‍ഐ ന്യൂസ് ഏജന്‍സിയാണ് ആണ് പുറത്തുവിട്ടത്.
വൈറലായികൊണ്ടിരിക്കുന്ന ഈ വീഡിയോയ്ക്ക് ട്വിറ്ററിലെത്തിയതോടെ സമ്മിശ്ര പ്രതികരണമാണ് കിട്ടികൊണ്ടിരിക്കുന്നത്.വീഡിയോയിലെ മനുഷ്യന്റെയും കുരങ്ങുകളുടെയും അപൂര്‍വ്വ ബന്ധത്തെ പുകഴ്ത്തുന്നവര്‍, കുട്ടിയുടെ നിഷ്‌കളങ്കത കണ്ടെത്തിയവര്‍ എല്ലാതരത്തിലും പ്രതികരിക്കുന്നുണ്ട്. എന്നാല്‍ മറ്റു ചിലര്‍ കുട്ടിയുടെ സുരക്ഷയെ ഓര്‍ത്ത് ആകുലപ്പെടുന്നവരാണ്.
https://www.facebook.com/Malayalivartha