ഇന്‍ഡിക്കേറ്റര്‍ ഇടുമ്പോള്‍ കേള്‍ക്കുന്ന ടിക്ക്ടിക്ക് ശബ്ദത്തിനു കാരണം എന്തെന്നോ...?
കാറില്‍ ഇന്‍ഡിക്കേറ്റര്‍ അഥവാ ടേണ്‍ സിഗ്നല്‍ പ്രവര്‍ത്തിപ്പിക്കുമ്പോള്‍ കേള്‍ക്കുന്ന 'ടിക്ക്ടിക്ക്' ശബ്ദത്തെക്കുറിച്ച് നമ്മളില്‍ ചിലര്‍ക്കെങ്കിലും സംശയമുണ്ടാകും, എന്തുകൊണ്ടാണ് ഈ ശബ്ദം ഉണ്ടാകുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? കാറുകളില്‍ ശബ്ദം പരമാവധി കുറയ്ക്കാന്‍ ശ്രമിക്കുന്ന നിര്‍മ്മാതാക്കള്‍ എന്തുകൊണ്ടാണ് ഈ ഇന്‍ഡിക്കേറ്റര്‍ ശബ്ദം ഒഴിവാക്കാത്തതെന്ന് ചിലരെങ്കിലും ആലോചിച്ചിട്ടുണ്ടാകും. ഫ്ളാഷറിലെ ബൈമെറ്റാലിക് സ്പ്രിങ്ങ് ചൂടാവുകയും തണുക്കുകയും ചെയ്യുന്നതിന്റെ ഫലമായാണ് ഇന്‍ഡിക്കേറ്ററില്‍ ക്ലിക്ക്ക്ലിക്ക് ശബ്ദം എന്നാണ് ഒറ്റവാക്കിലുത്തരം.
ഇത് വിശദീകരിക്കുന്നതിനു മുമ്പ് ഇന്‍ഡിക്കേറ്ററുകളുടെ ചരിത്രം അറിയുന്നതും രസകരമായിരിക്കും. 1920-കളുടെ ആരംഭത്തില്‍ തന്നെ കാറുകളില്‍ വ്യത്യസ്ത തരത്തിലുള്ള മെക്കാനിക്കല്‍ ഇന്‍ഡിക്കേറ്റര്‍ സിഗ്നലുകള്‍ ഒരുങ്ങിയിരുന്നു. എന്നാല്‍ നിങ്ങള്‍ കേള്‍ക്കുന്ന ടിക്ക്ടിക്ക് ശബ്ദം രൂപം കൊള്ളുന്നത് 1930-കളുടെ തുടക്കത്തിലാണ്.
ജോസഫ് ബെല്ലാണ് കാറുകളില്‍ മിന്നിത്തെളിയുന്ന ഫ്ളാഷറുകളെ ഉപയോഗിക്കാമെന്ന ആശയം മുന്നോട്ട് വെച്ചത്. 1930-കളുടെ അവസാനത്തോടെ അമേരിക്കന്‍ കാര്‍ നിര്‍മ്മാതാക്കളായ ബ്യൂയിക്ക്, തങ്ങളുടെ കാറുകളില്‍ ഫ്ളാഷിംഗ് ടേണ്‍ സിഗ്നലുകളെ പതിവായി നല്കി തുടങ്ങി. ബ്യൂയിക്കിന് പിന്നാലെ മറ്റ് കാര്‍ നിര്‍മ്മാതാക്കളും ഇതേ രീതി പിന്തുടര്ന്നു. തുടര്‍ന്ന് 1950-ഓടെ ഇ്ന്ഡിക്കേറ്റര്/ടേ്ണ് സിഗ്നലുകള്‍ കാറുകളില്‍ നിര്‍ബന്ധമായി മാറി. അന്ന് മുതല്‍ ഇന്ന് വരെ ഇന്‍ഡിക്കേറ്ററുകള്‍ക്കൊപ്പം ഈ ശബ്ദമുണ്ട്.
തെര്‍മല്‍ സ്റ്റൈല്‍ ഫ്ളാഷറുകള്‍ ഇന്‍ഡിക്കേറ്റര്‍ ബള്‍ബുകളിലേക്ക് വൈദ്യുതി കടത്തി വിടുന്നതിനായി തെര്‍മല്‍ സ്റ്റൈല്‍ ഫ്ളാഷറുകളെയാണ് തുടക്കകാലത്ത് കാറുകളില്‍ ഉപയോഗിച്ചിരുന്നത്. ഫ്ളാഷറിലെ ബൈമെറ്റാലിക് സ്പ്രിങ്ങാണ് ബള്‍ബിലേക്ക് ചെറിയ ഇടവേളകളില്‍ വൈദ്യുതി കടത്തി വിടാന്‍ ഉപയോഗിക്കുന്നത്. ഈ സ്പ്രിങ്ങ് ചൂടാവുകയും തണുക്കുകയും ചെയ്യുന്നതിന്റെ ഫലമായാണ് ഇന്‍ഡിക്കേറ്ററിലെ ക്ലിക്ക്ക്ലിക്ക് ശബ്ദം.
എന്നാല്‍ തെര്‍മല്‍ സ്റ്റൈല്ഫ്ളാഷറുകളില് നിന്നും ഇലക്ട്രോണിക് സ്റ്റൈല്‍ ഫ്ളാഷറുകളിലേക്ക് ചുവട് മാറിയിട്ടും ഈ ശബ്ദം തുടര്‍ന്നു. ഇപ്പോള്‍ കേള്‍ക്കുന്ന ക്ലിക്ക്ക്ലിക്ക് ശബ്ദത്തിന് കാരണം ഇലക്ട്രോണിക് സ്റ്റൈല്‍ ഫ്ളാഷറുകളാണ്. ചെറിയ ചിപ്പ് മുഖേനയാണ് ഈ ഫ്ളാഷറുകള്‍ പ്രവര്‍ത്തിക്കുന്നത്.
ആധുനിക കാറുകളില്‍ ഈ ശബ്ദം ഒഴിവാക്കാന്‍ നിര്‍മ്മാതാക്കള്‍ക്ക് നിമിഷനേരം മതി. എന്നിട്ടും ഇതിങ്ങനെ തുടരുന്നത് എന്തുകൊണ്ടാണെന്നല്ലേ? ജനങ്ങളുടെ മനസില്‍ പതിഞ്ഞ ഈ ശബ്ദത്തെ ഉപേക്ഷിക്കാന്‍ കാര്‍ നിര്‍മ്മാതാക്കള്‍ ഒരുക്കമല്ലെന്ന് കരുതാം.
https://www.facebook.com/Malayalivartha