18 വര്‍ഷം വളയം പിടിച്ചെങ്കിലും ഒരിക്കല്‍പ്പോലും ഹോണ്‍ മുഴക്കാതിരുന്നതിന് ഡ്രൈവര്‍ക്ക് അംഗീകാരം
വാഹനങ്ങള്‍ നിറഞ്ഞ റോഡില്‍ ശബ്ദമില്ലാത്ത അവസ്ഥ നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാനാകുമോ? ദീപക് ദാസ് എന്ന കൊല്‍കൊത്തക്കാരന്‍ ഡ്രൈവര്‍ അത് സാധ്യമാണെന്ന് വിശ്വസിക്കുന്നു. കഴിഞ്ഞ 18 വര്‍ഷമായി റോഡില്‍ ഹോണ്‍ മുഴക്കാതെ വാഹനമോടിച്ച ദീപക് ദാസിനെ തേടിയെത്തിയത് മുനഷ് സന്മാന്‍ അവാര്‍ഡാണ്. ദീപക് അപൂര്‍വ്വവും സവിശേഷവുമായ സ്വഭാവഗുണങ്ങളുള്ള വ്യക്തിയാണെന്ന് മനുഷ് മേള സംഘാടകര്‍ വിലയിരുത്തി.
ദീപകുമായി കഴിഞ്ഞ 18 വര്‍ഷമായി ബന്ധമുള്ളവരില്‍ നിന്നുള്ള അഭിപ്രായം കൂടി ശേഖരിച്ചാണ് അവാര്‍ഡിനായി തെരഞ്ഞെടുത്തത്. തബല വിദ്വാന്‍ തന്മയ് ബോസ്, ഗിറ്റാറിസ്റ്റ് കുനാല്‍ എന്നിവര്‍ക്കൊപ്പമാണ് ഡ്രൈവറായ ദീപകും ആദരിക്കപ്പെടുന്നത്. ശബ്ദ മലിനീകരണം ഇല്ലാതാക്കാന്‍ നടത്തിയ ശ്രമങ്ങള്‍ മുന്നിര്‍ത്തിയാണ് ഈ പുരസ്‌ക്കാരം. ഹോണ്‍വിരുദ്ധ നയത്തില്‍ വിശ്വസിക്കുന്ന ദീപക് മറ്റുള്ളവരെ അതിനായി പ്രേരിപ്പിക്കുകയും ചെയ്യുന്നു.
ഹോണ്‍ മുഴക്കാത്ത ഡ്രൈവര്‍ വാഹനമോടിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധാലുവായിരിക്കുമെന്ന് ദീപക് പറയുന്നു. സ്ഥലം, വേഗത, സമയം എന്നിവയെക്കുറിച്ച് ഡ്രൈവര്‍ക്ക് കൃത്യമായ ധാരണയുണ്ടെങ്കില്‍ ഹോണ് മുഴക്കേണ്ട ആവശ്യമില്ല. യാത്രക്കാര്‍ ഹോണ്‍ മുഴക്കാന്‍ പറയാറുണ്ട്. അതുകൊണ്ട് പ്രശ്‌നം പരിഹരിക്കപ്പെടുകയില്ലെന്ന മറുപടിയാണ് അവരോട് ദീപക്കിന് പറയാറുള്ളത്.
ഹോണ്‍ ഒരു സങ്കല്‍പ്പമാണ്, ഞാന്‍ നിങ്ങളുടെ ഹൃദയത്തിന് വേണ്ടി സൂക്ഷ്മത പുലര്‍ത്തുന്നു എന്ന പ്ലക്കാര്‍ഡുമായാണ് ദീപകിന്റെ കാര്‍ ഓടുന്നത്. ഡാര്‍ജിലിങ്, സിക്കിം എന്നിവിടങ്ങളിലേക്ക് ഉള്‍പ്പെടെയുള്ള ദീര്‍ഘയാത്രകളില്‍ പോലും ഹോണ്‍ മുഴക്കാത്ത ദീപകിന് സ്വപ്നം കൊല്‍ ്ക്കത്ത ഹോണ്‍ മുഴക്കാത്ത നഗരമായി മാറുമെന്നാണ്. അവാര്‍ഡിനു ദീപക് സ്വാഭാവികമായി തന്നെ അര്‍ഹനാവുകയായിരുന്നെന്നാണ് മനുഷ്‌മേള അധികൃതര്‍ പറയുന്നത്.
https://www.facebook.com/Malayalivartha