എനിക്കിട്ട് കൊള്ളിക്കാന്‍ ഇറങ്ങിയതല്ലേ...തിരിച്ചൊന്നു തന്നാലോ എന്ന് ചോദിക്കും പോലെ തോക്കുചൂണ്ടി കരടിയുടെ മാസ് എന്‍ട്രി; ഞെട്ടിവിറച്ച് വേട്ടക്കാരന്!
സൈബീരിയ എന്നു കേള്‍ക്കുമ്പോള്‍ മഞ്ഞുമൂടിയ താഴ് വരകളും പല്ലു കിടുങ്ങുന്ന തണുപ്പും കുറെ കൊക്കുകളും ഒക്കെയാവും മനസില്‍ വരിക. ഇനി ഒരു ചിത്രം കൂടി അതോടൊപ്പം ചേര്‍ത്തുവയ്ക്കാം. ഹോളിവുഡ് ആക്ഷന്‍ സിനിമകളിലേതു പോലെ തോക്കേന്തി നില്ക്കുന്ന ഒരു തവിട്ടു കരടിയുടെ ചിത്രം. കേള്‍ക്കുമ്പോള്‍ തമാശയായി തോന്നാമെങ്കിലും സംഗതി സത്യമാണ്.
സൈബീരിയയിലെ ഇര്കുസ്ക് പ്രവിശ്യയിലെ വനമേഖലയില്‍ നേരമ്പോക്കിനു വേട്ടയാടാനിറങ്ങിയ അമ്പത്തേഴുകാരനാണ് പണി കിട്ടിയത്. മനുഷ്യവാസമില്ലാത്ത പ്രദേശത്ത് ടെന്റ് കെട്ടി താമസമാക്കിയ വേട്ടക്കാരന് കുടിവെള്ളമന്വേഷിച്ചു പോയി തിരിച്ചെത്തിയപ്പോള്‍ ടെന്റിനടുത്തുനിന്ന് സംശയാസ്പദമായ ചില ശബ്ദങ്ങള്‍ കേട്ടു.
ഒളിഞ്ഞുനിന്നു നോക്കിയപ്പോള്‍ അതാ ഒരു ഭീമന് കരടി തന്റെ തോക്കുകളും കൈയിലേന്തി നില്ക്കുന്നു. തന്റെ ബാഗ് വലിച്ചുകീറി സ്ഥാവരജംഗമ വസ്തുക്കളെല്ലാം വലിച്ചു പുറത്തിട്ടിരിക്കുന്നു. ഇതുകണ്ട വേട്ടക്കാരന് ജീവനുംകൊണ്ട് ഓടി കാട്ടിലൊളിച്ചു. മണിക്കൂറുകള്‍ കഴിഞ്ഞു തിരിച്ചു വന്നപ്പോള്‍ തന്റെ തോക്കുകള്‍ കാണാനില്ല.
ഒരു പ്ലാസ്റ്റിക് ബക്കറ്റ് കടിച്ചുപറിച്ചനിലയില് കിടക്കുന്നു. വേട്ടക്കാരന് ലോക്കല്‍ പോലീസില്‍ പരാതി നല്കിയിട്ടുണ്ടത്രേ. തോക്കുമായി നടക്കുന്ന കരടിയെ പേടിച്ച് വേട്ടക്കാര്‍ വേട്ടസീസണ് നേരത്തെ അവസാനിപ്പിച്ചെന്നാണ് കേള്‍ക്കുന്നത്.
https://www.facebook.com/Malayalivartha