കാമസൂത്ര വിദ്യകളില്‍ പരിശീലനം നേടിയ യുവതികളുടെ വേശ്യാലയം; വ്യത്യസ്ത പ്രമേയവുമായി അമേരിക്കന്‍ മലയാളികളുടെ ആദ്യ ഹോളിവുഡ് ചിത്രം 'കാമസൂത്ര ഗാര്ഡന്' ഇന്ത്യയില്‍ പ്രദര്‍ശനത്തിന് തയ്യാറെടുക്കുന്നു
അമേരിക്കന്‍ മലയാളികളുടെ നേതൃത്വത്തിലുള്ള ഡ്രീം മര്‍ച്ചന്റ് എന്റര്ടെയ്ന്മെന്റ് എല്‍എല്‍സി നിര്‍മ്മിക്കുന്ന ആദ്യ ഹോളിവുഡ് ചിത്രം കാമസൂത്ര ഗാര്ഡന്-ന്റെ ട്രെയിലര്‍ പുറത്തിറങ്ങി. റിജു ആര്. സാം എഴുതിയ 'കാമസൂത്ര ഗാര്ഡന്' എന്ന നോവലാണ് 140 മിനിറ്റ് ദൈര്‍ഘ്യമുള്ള സിനിമയ്ക്ക് ആധാരം. റിജു തന്നെയാണ് സംവിധാനവും. എ.വി.അനൂപും ബ്ലസന്‍ മണ്ണിലുമാണ് നിര്‍മ്മാണം. ചിത്രം അടുത്തമാസം ഇന്ത്യയില്‍ പ്രദര്‍ശനത്തിനെത്തും.
മലയാളികളുടെ ആദ്യ ഹോളിവുഡ് ചിത്രമെന്ന് പ്രത്യേകതയുള്ള ചിത്രം സംവിധാനം ചെയ്യുന്നത് മലയാളിയായ റിജു ആര് സാം ആണ്. യുട്യൂബില്‍ പ്രദര്‍ശിപ്പിച്ച ചിത്രത്തിന്റെ ട്രെയിലര്‍ ഇതിനോടകം ഒന്നേകാല്‍ കോടിയോളം വ്യൂസ് നേടി കഴിഞ്ഞു. കൂടാതെ നൂറു കണക്കിന് യൂട്യൂബ് ചാനലുകളും ട്രെയിലര്‍ ഏറ്റെടുത്ത് കഴിഞ്ഞു.
ഇന്ത്യന്‍ സംസ്കാരവും പാശ്ചാത്യ സംസ്കാരവും ഇടകലര്‍ത്തിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ചിത്രസംയോജനം എന്നിവ ചെയ്തിരിക്കുന്നതും ചിത്രത്തിന്റെ സംവിധായകനായ റിജു സാം തന്നെയാണ്. കാമസൂത്ര ഗാര്ഡന് ഉടന്‍ തന്നെ ഇന്ത്യയില്‍ പ്രദര്‍ശനത്തിന് എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.
ഹോളിവുഡിലേയും ഇന്ത്യന്‍ സിനിമയിലേയും ശ്രദ്ധേയരായ അഭിനേതാക്കള്‍ ചിത്രത്തിലെത്തുന്നു. ക്രിസ്സ് ഷ്രൂലി, ക്ലാസിയാ സനോലി, അനൂപ് വാസവന്, കരോള്‍ വുഡ്ഡ്, ഇസ്ലിന്‍ ഗര്‍ബ്ഹോള്‍ഡ്, ബ്ലസന്‍ മണ്ണില്‍, റേച്ചല്‍ സെഡോറി, നാരായണീ മഹാരാജ്, ജോസഫ് ഔസോ, അന്നാ ഗയിന്‍സ് തുടങ്ങിയവര്‍ക്കൊപ്പം പ്രഫഷണല്‍ റസ്ലറും ഹള്‍ക്ക് ഹോഗനൊപ്പം ഒട്ടേറെ മത്സരങ്ങളില്‍ പങ്കെടുത്തിട്ടുള്ള താരവുമായ ബില്‍ ഡിമോട്ടും ശക്തമായൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ഡേവ് പാവ്ലിനയുടേതാണു ക്യാമറ. കാമസൂത്ര വിദ്യകളില്‍ പരിശീലനം നേടിയ യുവതികളുള്ള ഒരു വേശ്യാലയവും അവിടെ അരങ്ങേറുന്ന ദുരൂഹസംഭവങ്ങളുമാണ് സിനിമയുടെ പ്രമേയം.
https://www.facebook.com/Malayalivartha