അസാധാരണ നീര്‍ച്ചുഴി സ്തംഭം ഇറ്റാലിയന്‍ തീരത്ത് ; വീഡിയോ!
വടക്കുകിഴക്കന്‍ ഇറ്റലിയിലെ സാന്റെമോ നഗരത്തില്‍ വെള്ളിയാഴ്ചയുണ്ടായ നീര്‍ച്ചുഴി സ്തംഭം നാശം വിതച്ചു. നഗരത്തില്‍ അനേകര്‍ ദൃക്‌സാക്ഷികളായിരുന്ന അസാധാരണമായ ഈ കാലാവസ്ഥാ പ്രതിഭാസത്തില്‍ വീടുകള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുകള്‍ പറ്റി.
കടലിന് തൊട്ടുമുകളില്‍ മേഘാവൃതമായ മാനത്ത് നിന്നും താഴേയ്ക്ക് വെള്ളത്തൂണു പോലെ തോന്നിച്ച ചുഴലിക്കാറ്റിന്റെ ദൃശ്യം അനേകരാണ് ക്യാമറയില്‍ പകര്‍ത്തി സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്.
തീരത്തിന് സമീപത്ത് വെള്ളക്കൂഴല്‍ പോലെ കാണപ്പെട്ട ഇത് പതിയെ ശക്തിപ്രാപിച്ച് നഗരത്തിലേക്ക് കയറിപ്പോയി. മിനിറ്റുകള്‍ മാത്രം നീണ്ട പ്രതിഭാസത്തില്‍ മേല്‍ക്കൂരകള്‍ക്കും വാഹനങ്ങള്‍ക്കും നേരിയ കേടുപാടുകള്‍ പറ്റിയതായാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കാര്‍മേഘവും മൂടല്‍മഞ്ഞും ചേര്‍ന്ന് പുകക്കുഴല്‍ പോലെ വെള്ളത്തിന് മുകളില്‍ രൂപപ്പെടുകയും പതിയെ ചുറ്റിത്തിരിയാന്‍ തുടങ്ങുകയും ചെയ്യുന്ന പ്രതിഭാസമാണ് നീര്‍ച്ചുഴി സ്തംഭം.
കേവലം അഞ്ചു മുതല്‍ പത്ത് മിനിറ്റുകള്‍ മാത്രമേ ഇവ നീണ്ടു നില്‍ക്കാറുള്ളൂ. ഒട്ടേറെ നാട്ടുകാരാണ് ദൃശ്യം വീഡിയോയില്‍ പകര്‍ത്തിയതും സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതും.
https://www.facebook.com/Malayalivartha