പാമ്പിനെന്താ കോടതി മുറിയില്‍ കാര്യം...? മജിസ്‌ട്രേറ്റ് പറഞ്ഞു, കടക്ക് പുറത്ത്!
ഗുഡ്ഗാവിലെ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ഓഫീസിനെ ഭീതിയിലാഴ്ത്തി വെള്ളിക്കെട്ടന്‍ പാമ്പ്. നാല്‍പത് മിനിറ്റിലേറെയാണ് പാമ്പ് ഓഫീസിനുള്ളില്‍ വട്ടംചുറ്റി കറങ്ങിയത്. രണ്ടര അടിയില്‍ കൂടുതല്‍ നീളമുള്ള പാമ്പ് എസ്ഡിഎം ഓഫീസില്‍ കയറി പറ്റിയത് തിങ്കളാഴ്ചയാണ്. ഓഫീസിനു പിന്നിലെ കാടുപിടിച്ച സ്ഥലത്ത് നിന്നും ഓഫീസിലേക്ക് കയറിയതായിരിക്കുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
പാമ്പ് ഓഫീസില്‍ കയറിയ സമയത്ത് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ഭരത് ഭൂഷന്‍ ഗോഗിയ ഓഫീസില്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് മറ്റ് ജീവനക്കാര്‍ ചേര്‍ന്ന് അദ്ദേഹത്തിന് സുരക്ഷ ഒരുക്കാന്‍ ഏറെ പണിപ്പെട്ടു.
ആളുകള്‍ ഭയന്ന് ഓടുന്നതും നിലവിളിക്കുന്നതുമാണ് ഞാന്‍ ആദ്യം കേട്ടത്. എന്നാല്‍, എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകും മുമ്പ് പാമ്പ് എന്റെ മുന്നിലൂടെ ഇഴഞ്ഞ് കംപ്യൂട്ടര്‍ ടേബിളിന്റെ അടിയില്‍ ഒളിക്കുകയായിരുന്നുവെന്ന് ഗോഗിയ പറഞ്ഞു.
ഉടന്‍ തന്നെ ഓഫീസിലുള്ള ജീവനക്കാരെ പുറത്തിറക്കുകയും തുടര്‍ന്ന് ഫോറസ്റ്റ് അധികൃതരെ വിവരമറിയിക്കുകയായിരുന്നു. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിവരം ലഭിച്ച് അര മണിക്കൂറിന് ശേഷമാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എസ്ഡിഎം ഓഫീസ് സ്ഥിതി ചെയ്യുന്ന മിനി സെക്രട്ടറിയേറ്റില്‍ എത്തിയത്. തുടര്‍ന്ന് അവര്‍ ഓഫീസില്‍ പ്രവേശിക്കുകയും പാമ്പിനെ പുറത്തെത്തിക്കുകയുമായിരുന്നു. ഹരിയാനയില്‍ സ്ഥിരമായി കാണപ്പെടാറുള്ള ഒരിനം പാമ്പാണ് ഇത്. എന്നാല്‍, കൊടിയ വിഷമുള്ള ഇനമാണിതെന്നും പാമ്പിനെ പിടികൂടിയ ജീവനക്കാരന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha